|
ആണവായുധവാഹകശേഷിയുളള
മധ്യദൂര മിസൈലായ അഗ്നി-3 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു.
ഒറീസ്സാ തീരത്തി നടുത്തുള്ള വീലേഴ്സ് ദ്വീപില്‍ സജ്ജമാക്കിയ താല്‍ക്കാലിക
വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മെയ്
9 ബുധനഴ്ച രാവിലെ 9.56 നാണ്
പരീക്ഷണം നടന്നത്. 3000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്‌യത്തില്‍്‍
പ്രഹര മേല്‍പ്പിക്കാന്‍ ശേഷിയുള്ള അഗ്നി-3ന്റെ മൂന്നാമത്തെ
പരീക്ഷണമാണിത്. പരീക്ഷണം പൂര്‍ണ്ണവിജയമാണെന്നും ഇതോടെ അഗ്നി - 3
സായുധസേനയ്ക്ക് കൈമാറാന്‍ കഴിയുമെന്നും പ്രോജെക്റ്റ് ഡയറക്ടര്‍
ചന്ദര്‍ പറഞ്ഞു. പരീക്ഷണം വിജയമായതില്‍ പ്രതിരോധമന്ത്രി ശ്രീ.
എ.കെ. ആന്റണി ആഹ്ളാദം പ്രകടിപ്പിച്ചു. |