17 ലക്ഷത്തിന്റെ വിസത്തട്ടിപ്പ്‌: പ്രധാന കണ്ണിയായ സ്‌ത്രീയെ പിടികൂടി

October 14, 2010 by · Leave a Comment
Filed under: News 

പതിനേഴ് ലക്ഷത്തോളം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം, മംഗലത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ രാജി (41)യാണ് പോലീസ് പിടിയിലായത്.

എറണാകുളം നോര്‍ത്ത് പരമാര റോഡിലെ ഇംപക്‌സ് എന്‍റര്‍പ്രൈസസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ദുബായിലെ അഡ്‌ഹോക് എണ്ണ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി 25-ഓളം പേരില്‍ നിന്നും 75,000ത്തോളം രൂപ വീതം വാങ്ങി കബളിപ്പിക്കുകയായിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ വച്ച് ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ദുബായിലേയ്ക്കുള്ള എയര്‍ടിക്കറ്റ് ഓരോരുത്തരുടേയും പേരില്‍ എടുത്തതിന്റെ കോപ്പിയും മറ്റും കാണിച്ച് വിശ്വാസ്യത നേടിയശേഷമായിരുന്നു തട്ടിപ്പ്. Read more