കര്‍ണാടക: വീണ്ടും വിശ്വാസം തേടണം
കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. സര്‍ക്കാര്‍ നിയമസഭയില്‍ വീണ്ടും വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച വിശ്വാസവോട്ട് തേടാനാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം തെളിയിച്ചിരുന്നു. ശബ്‌ദവോട്ടോടെയാണ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. സഭയില്‍ ബി.ജെ.പിയിലെ 105 അംഗങ്ങള്‍ മാത്രമാണ് ഹാജരായിരുന്നത്. 16 വിമത എം.എല്‍.എമാരെ സ്‌പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതിനാല്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. Read more

