വനിതകളുടെ ഡബിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം

October 14, 2010 by · Leave a Comment
Filed under: News 

ഇന്ത്യയുടെ പ്രാര്‍ഥനകളിതാ സാര്‍ഥകമായിരിക്കുന്നു. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ആദ്യമായി ഒരു സ്വര്‍ണം. വനിതകളുടെ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ സിംഗപ്പൂരിന്റെ ലെയ് യാവോ-ഷിന്ത സരി സഖ്യത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍:21-16, 21-19. ബാഡ്മിന്റണ്‍ ടീമിനത്തില്‍ ജ്വാലയും അശ്വനിയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം നേരത്തെ വെള്ളി മെഡല്‍ നേടിയിരുന്നു. Read more

മരുന്നടിക്ക് പിടിയിലായത് റാണി യാദവ്‌

October 13, 2010 by · Leave a Comment
Filed under: News 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് ഇന്ത്യന്‍ അത്‌ലറ്റ് റാണി യാദവാണെന്ന് വ്യക്തമായി. വനിതകളുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്. 1:22:18 സെക്കന്‍ഡിലാണ് റാണി നടന്നെത്തിയത്.

ഗെയിംസില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന മൂന്നാമത്തെ അത്‌ലറ്റാണ് റാണി. നേരത്തെ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ നൈജീരിയയുടെ ഒസയേമി ഒളുഡമോളയും പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് താരമായ നൈജീരിയയുടെ സാമ്വല്‍ ഒകോണുമാണ് നേരത്തെ പിടിയിലായത്. Read more

വനിതാ റിലേയില്‍ സ്വര്‍ണം

October 13, 2010 by · Leave a Comment
Filed under: News 

ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ട്രാക്കില്‍ ഒരു സ്വര്‍ണം. വനിതകളുടെ 400 മീറ്റര്‍ റിലേയിലാണ് ചരിത്രം രചിച്ച അവിസ്മരണീയമായ ഈ നേട്ടം. 3:27.77 സെക്കന്‍ഡിലാണ് സിനി ജോസ്, അശ്വിനി അകുഞ്ജി, മഞ്ജീത് കൗര്‍, മന്‍ദീപ് കൗര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഗോള്‍ഡണ്‍ ഫിനിഷ്. 1958ലെ സ്​പ്രിന്റ് ഇതിഹാസം മില്‍ഖാസിങ്ങിനുശേഷം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഓട്ടത്തില്‍ സ്വര്‍ണം നേടുന്നത്. Read more