വനിതകളുടെ ഡബിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം

October 14, 2010 by · Leave a Comment
Filed under: News 

ഇന്ത്യയുടെ പ്രാര്‍ഥനകളിതാ സാര്‍ഥകമായിരിക്കുന്നു. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ആദ്യമായി ഒരു സ്വര്‍ണം. വനിതകളുടെ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ സിംഗപ്പൂരിന്റെ ലെയ് യാവോ-ഷിന്ത സരി സഖ്യത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍:21-16, 21-19. ബാഡ്മിന്റണ്‍ ടീമിനത്തില്‍ ജ്വാലയും അശ്വനിയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം നേരത്തെ വെള്ളി മെഡല്‍ നേടിയിരുന്നു. Read more