തിരഞ്ഞെടുപ്പില്‍ ഫെ്‌ളക്‌സിനുള്ള നിരോധം കോടതി റദ്ദാക്കി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെ്‌ളക്‌സ്‌പോസ്റ്റര്‍ നിരോധിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫെ്‌ളക്‌സ് പ്രിന്റിങ് പ്രസ് ഓണേഴ്‌സ് അസോസിയേഷനും മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥിയായ സുധീഷ് സോമനും നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്. Read more
എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തീരുമാനം
ന്യായാധിപന്‍മാരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്‍ മേല്‍ സിപിഎം നേതാവ് എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് തീരുമാനിച്ചു. ജയരാജനെതിരേ അഡ്വക്കേറ്റ് റഹിം നല്‍കിയ ഹര്‍ജി ഒരു അറിയിപ്പായി പരിഗണിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ ഫുള്‍ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കേസില്‍ തുടര്‍നടപടികള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. Read more

