കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വേട്ട് നേടി

October 14, 2010 by · Leave a Comment
Filed under: News 

കര്‍ണാടകയിലെ യദ്യൂരപ്പ സര്‍ക്കാര്‍ നാല് ദിവസത്തിനുള്ളില്‍ രണ്ടാമതും വിശ്വാസ വോട്ട് നേടി. ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിച്ച് വ്യാഴാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ 106 അംഗങ്ങളുടെ പിന്തുണയാണ് യദ്യൂരപ്പയ്ക്ക് ലഭിച്ചത്.

ഇത്തവണയും ശബ്ദവോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. എന്നാല്‍, തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമായി സഭയില്‍ അംഗങ്ങളുടെ തലയെണ്ണല്‍ നടന്നിരുന്നു. Read more

കര്‍ണാടക: വീണ്ടും വിശ്വാസം തേടണം‍

October 12, 2010 by · Leave a Comment
Filed under: News 

കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. സര്‍ക്കാര്‍ നിയമസഭയില്‍ വീണ്ടും വിശ്വാസം തെളിയിക്കണമെന്ന്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജ്‌ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച വിശ്വാസവോട്ട്‌ തേടാനാണ്‌ ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം തെളിയിച്ചിരുന്നു. ശബ്‌ദവോട്ടോടെയാണ്‌ സര്‍ക്കാര്‍ വിശ്വാസം നേടിയത്‌. സഭയില്‍ ബി.ജെ.പിയിലെ 105 അംഗങ്ങള്‍ മാത്രമാണ്‌ ഹാജരായിരുന്നത്‌. 16 വിമത എം.എല്‍.എമാരെ സ്‌പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതിനാല്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു. Read more