മഞ്ഞളാംകുഴി അലി എം.എല്‍.എ രാജി പ്രഖ്യാപിച്ചു
മങ്കടയിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എ മഞ്ഞളാംകുഴിഅലി എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സി.പി.എമ്മിനകത്തെ വിഭാഗീയതയുടെ ബലിയാടാണ് താനെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും പനങ്ങാങ്ങരയിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അലി പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും മങ്കടയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read more

