മഅദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

October 13, 2010 by · Leave a Comment
Filed under: News 

അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെടെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജൂഡീഷ്യല്‍ കസ്റ്റഡി ഒക്‌ടോബര്‍ 25 വരെ നീട്ടി. കസ്റ്റഡിയിലുള്ള 17 പ്രതികളില്‍ രണ്ട് പേര്‍ ഗുജറാത്തിലും ഒരാള്‍ കേരളത്തിലും ജയിലിലാണ്.

ഇവരൊഴികെ മഅദനിയുള്‍പ്പെടെയുള്ള 14 പ്രതികളെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കടേഷ് ആര്‍.ഹുലഗി മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കുകയായിരുന്നു.