തമിഴ്‌നാട് എ.ജി. വാദിച്ചതു എന്റെ അസൗകര്യം മൂലം:ആര്യ സുന്ദരം
ഭൂട്ടാന്‍ ലോട്ടറി കേസില്‍ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമന്‍ ഹാജരായതു തന്റെ അസൗകര്യം മൂലമാണെന്നു മേഘയുടെ അഭിഭാഷകനായ ആര്യ സുന്ദരം ഹൈക്കോടതിയില്‍ വിശദീകരിച്ചു.
ലോട്ടറി കേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ ഹാജരാവുന്നതിനെതിരായ ഹര്‍ജി ഇതേത്തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി. മറ്റൊരു സംസ്‌ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍ ഹാജരായി സര്‍ക്കാരിനെതിരേ വ്യക്‌തികള്‍ക്കുവേണ്ടി വാദം നടത്തുന്നതിന്റെ ഭരണഘടനാ സാംഗത്യം പരിശോധിക്കുമെന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. Read more

