ഇന്ത്യ വീണ്ടും രക്ഷാസമിതിയില്‍

October 13, 2010 by · Leave a Comment
Filed under: News 

പത്തൊമ്പതു വര്‍ഷത്തിനുശേഷം ഇന്ത്യ വീണ്ടും യു.എന്‍. രക്ഷാസമിതിയില്‍. 2011 ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണു രക്ഷാസമിതിയിലെ താല്‍കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്‌.

ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധിയായ ഇന്ത്യക്ക്‌ ഐക്യരാഷ്‌ട്ര സംഘടനാ പൊതുസഭയില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 187 വോട്ട്‌ ലഭിച്ചു. ഒരു രാജ്യം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. വിജയിക്കാന്‍ 192 അംഗ പൊതുസഭയുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം മാത്രം മതിയെന്നിരിക്കെയാണ്‌ ഈ വന്‍ വിജയം. മുമ്പ്‌ ആറു തവണ ഇന്ത്യ രക്ഷാസമിതിയില്‍ താല്‍കാലികാംഗമായിരുന്നു. 1992 നുശേഷം രക്ഷാസമിതിയില്‍ എത്തിയിട്ടില്ലാത്ത ഇന്ത്യ 1996 ല്‍ നൂറിലേറെ വോട്ടിനു ജപ്പാനോടു പരാജയപ്പെട്ടു. Read more