കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വേട്ട് നേടി
കര്‍ണാടകയിലെ യദ്യൂരപ്പ സര്‍ക്കാര്‍ നാല് ദിവസത്തിനുള്ളില്‍ രണ്ടാമതും വിശ്വാസ വോട്ട് നേടി. ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിച്ച് വ്യാഴാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ 106 അംഗങ്ങളുടെ പിന്തുണയാണ് യദ്യൂരപ്പയ്ക്ക് ലഭിച്ചത്.
ഇത്തവണയും ശബ്ദവോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. എന്നാല്‍, തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമായി സഭയില്‍ അംഗങ്ങളുടെ തലയെണ്ണല്‍ നടന്നിരുന്നു. Read more
ഗവര്‍ണറുടെ ഉറച്ച നിലപാടിന് യെദ്യൂരപ്പ വഴങ്ങുന്നു; നാളെ വീണ്ടും വിശ്വാസവോട്ട്
കര്‍ണാടകത്തിലെ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് വീണ്ടും ശക്തമായി ഇടപെടുന്നു. തിങ്കളാഴ്ച കയ്യാങ്കളിക്കും ബഹളത്തിനുമിടയില്‍ നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസപ്രമേയം ശബ്ദവോട്ടോടെ പാസായെന്ന് സ്പീക്കര്‍ നടത്തിയ പ്രഖ്യാപനം വിവാദത്തിന് ഇടയാക്കിയതോടെയാണ് ജനാധിപത്യ പുനഃസ്ഥാപനത്തിനായി ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമസഭയില്‍ വീണ്ടും വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നാളെ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കുകയാണെന്നും നാളെ വീണ്ടും ഭൂരിപക്ഷം തെളിയിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പ് സുതാര്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. Read more

