മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
വൈക്കം മുഹമ്മദ്‌ ബഷീര്‍
(1908-1994)

1908 ജനുവരി 19-ന്‌ വൈക്കം താലൂക്കില്‍ തയലോലപറമ്പില്‍ ജനിച്ചു. സ്വാതന്ത്യ്രസമര സേനാനി എ നിലയില്‍ മദിരാശി, കോഴിക്കോട്‌, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജയിലുകളില്‍ കിടന്നിട്ടുണ്ട്‌. ഭഗത്‌ സിംഗ്‌, രാജഗുരു സുഖ്ദേവ്‌- മോഡല്‍ തീവ്രവാദസംഘടനകളുണ്ടാക്കി പ്രവര്‍ത്തിക്കുകയും, സംഘടനയുടെ മുഖപത്രമായി 'ഉജ്ജീവനം'എന്നൊരു വാരിക നടത്തുകയും ചെയ്തു. പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ അലഞ്ഞു. ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഊരുചുറ്റി. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഭാരതത്തിലെ പ്രധാന ഭാഷകളിലെല്ലാം പരിഭാഷ ചെയ്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഡോ. ആഷര്‍ ഇംഗ്ളീഷിലേക്ക്‌ തര്‍ജമ ചെയ്ത്‌ സ്കോട്ട്ലാന്റിലെ എഡിന്‍ബറോ യുനിവേര്‍സിറ്റി പാഠപുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദി, കേന്ദ്രസാഹിത്യ അക്കാദമി എന്നിവയുടെ ഫെല്ലോഷിപ്പും ഇന്ത്യാ ഗവര്‍മെന്റിന്റെ പത്മശ്രീ പുരസ്കാരവും ലഭിച്ചു. (1982) കാലിക്കറ്റ്‌ യൂനിവേര്‍സിറ്റി ഡോക്ടര്‍ ഓഫ്‌ ലെറ്റേഴ്സ്‌ ബിരുദം നല്‍കി ബഹുമാനിച്ചു. (1987) ലളിതാംബികാന്തര്‍ജനം സാഹിത്യ അവാര്‍ഡ്‌ (1993) വള്ളത്തോള്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു. 1994 ജൂലൈ 5-ന്‌ നിര്യാതനായി.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌