|
കവിയും ഗാനരചയിതാവും നടനും
ചലച്ചിത്ര സംവിധായകനുമായ ശ്രീ.പി. ഭാസ്ക്കരന്‍ 1929 മെയ് 2-ന്
തൃശ്ശൂറ്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. അച്ഛന്‍: നന്ത്യേലത്തു
പത്മനാഭമേനോന്‍. അമ്മ: അമ്മാളു അമ്മ. കൊടുങ്ങല്ലൂറ്‍ ഹൈസ്കൂളിലും
എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന
കാലത്ത് തന്നെ രാഷ്ട്രീയ രംഗത്തു പ്രവേശിച്ചു. സ്വാതന്ത്യ്രസമരത്തില്‍
പങ്കെടുത്തു. ആറുമാസം ജയില്‍വാസം അനുഭവിച്ചു. ആകാശവാണിയില്‍ പ്രൊഡ്യൂസര്‍
ആയും ദീപിക വാരികയുടെ പത്രാധിപരായും കുറച്ചു കാലം ജോലി നോക്കി. പല
സിനിമകളും സംവിധാനം ചെയ്തു. നീലക്കുയില്‍, നായരുപിടിച്ച പുലിവാല്,
ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, ഇരുട്ടിന്റെ ആത്മാവ്, ജഗദ്ഗുരു
ആദിശങ്കര തുടങ്ങിയവയാണ്. ഭാസ്ക്കരന്റെ ചിത്രങ്ങള്‍ പല ബഹുമതികളും
നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായും ചെയര്‍മാനായും
അദ്ദേഹം സേവനം അനുഷ്ഠിച്ചു. 'ഒറ്റക്കമ്പിയുള്ള തംബുരു'വിന് കേരള
സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഇന്ദിര, നാലു മക്കള്‍. പ്രധാനകൃതികള്‍ : നാഴിയുരിപ്പാല് (ഗാനസമാഹാരം),
ചോരു തേന്‍കുടം, ഓര്‍ക്കുക വല്ലപ്പോഴും, മുഖത്തോടു മുഖം,
ഒറ്റക്കമ്പിയുള്ള തംബുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, പാടുന്ന മണ്‍
തരികള്‍, പി.ഭാസ്ക്കരന്റെ തെരഞ്ഞടുത്ത കവിതകള്‍, കാടാറുമാസം (ഗദ്യം). |