|
എല്ലാം
തികഞ്ഞൊരു ത്രിവര്‍ണ്ണസ്പര്‍ശമായിരുന്നു അത്. അണുവിട തെറ്റാതെ അല്‍പം
പോലും പിഴക്കാതെ ഒരു ദേശത്തിന്റെ മുഴുവന്‍
പ്രാര്‍ത്ഥനയും
സഫലമാക്കിക്കൊണ്ട് ചന്ദ്രനെ ഇന്ത്യയറിഞ്ഞ നിമിഷം വെള്ളിയാഴ്ച രാത്രി
8.31ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ദേശീയ പതാക മുദ്രണം ചെയ്ത മൂണ്‍
ഇംപാക്ട് പ്രോബ്(എം.ഐ.പി.) ഇടിച്ചിറങ്ങിയപ്പോള്‍ ബഹുരാകാശത്തോളം വളര്‍ന്നത്
ഇന്ത്യയുടെ സാങ്കേതികവിസ്മയം. നാലു ലക്ഷത്തോളം കിലോമീറ്റര്‍ അകലെ
ചന്ദ്രപഥത്തില്‍ ചുറ്റിക്കറങ്ങിയ ചന്ദ്രയാനിലേക്ക് വെള്ളിയാഴ്ച രാത്രി
8.06ന് ബാഗ്ളൂരിനടുത്ത പിനീയയിലെ കമാന്‍ഡ് സെന്ററില്‍ നിന്നൊരു നിര്‍ദ്ദേശം.
തൊട്ടടുത്ത് ക്ഷണം ചന്ദ്രയാനില്‍ നിന്ന് മൂണ്‍ ഇംബ്ാക്ട് പ്രോബ് വേര്‍പ്പെട്ടു
ചാന്ദ്രപേടകത്തില്‍നിന്ന് ചുഴറ്റിയെറിയപ്പെട്ട എം.ഐ.പി. മിനിറ്റില്‍ 16
കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് സഞ്ചാരം തുടങ്ങി
എം.ഐ.പി.യിലെ വീഢിയോ ഇമേജിങ്ങ് സിസ്റ്റം തുരുതുതാ ചിത്രങ്ങലെടുത്തു. 25
മിനുറ്റുകൊണ്ട് എം.ഐ.പി. ചന്ദ്രോപരിതലത്തില്‍ പതിച്ചു. 8.34ന്
ബാഗ്ളൂരിനടുത്ത ബൈലാലുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡിപ്പ് സ്പൈസ്
നെറ്റ് വര്‍ക്കിലേക്ക് എം.ഐ.പി.യില്‍ നിന്ന് ആദ്യ സിഗ്നലെത്തി. ഐ.എസ്.
ആര്‍.ഒ.യിലേക്ക് ലോകത്തിന്റെ ആദരം പ്രവഹിച്ചു. അമേരിക്കയും റഷ്യയും ചൈനയും
ജപ്പാനും മാത്രം അംഗമായ ചാന്ദ്രസംഘത്തില്‍ ഭാരതവും ഇടംപിടിച്ചു. മുന്‍
രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി. ജെ. അബ്ദുള്‍ കലാമിന്റെ
ആശയമായിരുന്നു മൂണ്‍ ഇംപാക്ട് പ്രോബ് ഭാവിയില്‍ ചന്ദ്രനില്‍
ഇന്ത്യക്കാരനെയെത്തിക്കാന്‍ ഒരു റിഹേഴ്സല്‍ തിരുവനന്തപുരത്തെ വിക്രം
സാരാഭായി സ്പേസ് സെന്റിറില്‍ രണ്ടുവര്‍ഷത്തെ പ്രയത്നം കൊണ്ടാണ് എം.ഐ.പി.
വികസിപ്പിച്ചെടുത്തത്. നാലു വശത്തും ത്രിവര്‍ണ്ണപതാക അടയാളപ്പെടുത്തിയ
൨൯ കിലോ ഗ്രാം ഭാരമുള്ള എം.ഐ. പിയില്‍ ഘടിപ്പിച്ച മൂന്ന് ഉപകരണങ്ങളും
അങ്ങേയറ്റം തൃപ്തികരമായി പ്രവര്‍ത്തിച്ചതായി ഐ.എസ്.ആര്‍.ഒ. ഇറിയിച്ചു.
വിഡിയോ ഇമേജിങ്ങ് സിസ്റ്റം ചന്ദ്രന്റെ ചിത്രങ്ങളെടുത്തു.
ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം പതിപ്പിച്ചതോടെ എം.ഐ.പി.യുടെ
ദൌത്യം കഴിഞ്ഞു. ഇനി പത്ത് പരീക്ഷണോപകരണങ്ങളാണ ചന്ദ്രയാനിലുള്ളത്.
അവയില്‍ ടെറയിന്‍ മാപ്പിങ്ങ്ക്യാമറയും രഢാര്‍ ഡോസ് മോണിറ്ററും നേരത്തെ
തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ശേഷമുള്ള എഴുപകരണങ്ങള്‍
ഒരാഴ്ചക്കകം പ്രവര്‍ത്തനസജ്ജമാകുമെന്ന്
ഐ.എസ്.ആര്‍.ഒ. അറിയിച്ചു. |