മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
(1911-1948)

1911ല്‍ എറണാകുളത്തിനടുത്ത്‌ ഇടപ്പള്ളിയില്‍ ജനിച്ചു. മലയാള സാഹിത്യത്തില്‍ ഓണേഴ്സ്‌ ബിരുദം രണ്ടു കൊല്ലം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. മംഗളോദയം പത്രാധിപസമിതി അംഗം. 1936 ല്‍ രചിച്ച രമണന്‍ എന്ന നാടകീയ വിലാപകാവ്യം ചങ്ങമ്പുഴയെ ജനപ്രിയകവിയാക്കി. 35 ലേറെ കാവ്യസമാഹാരങ്ങളും, കളിത്തോഴി എന്ന നോവലും ഏതാനും വിവര്‍ത്തനങ്ങളുമാണ്‌ മുഖ്യകൃതികള്‍. സരള മധുരമായ പദാവലിയും വാങ്മങ്ങളുടെ അനര്‍ഗള പ്രവാഹവും ചങ്ങമ്പുഴക്കവിതകളുടെ പ്രത്യേകതകളാണ്‌. 37ാം വയസ്സില്‍ ക്ഷയരോഗവും മാനസികാസ്വാസ്ഥ്യങ്ങളും ബാധിച്ച്‌ 1948 ല്‍ നിര്യാതനായി. ബാഷ്പാഞ്ജലി, രമണന്‍, പാടുന്ന പിശാച്‌, സ്പന്ദിക്കുന്ന അസ്ഥിമാടം, ദേവസ, സ്വരരാഗസുധ തുടങ്ങിയവ മുഖ്യകൃതികള്‍.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌