മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
ചെമ്മനം ചാക്കോ

 കുഞ്ചന്‍ നമ്പ്യാര്‍ക്ക്ശേഷം സാമൂഹ്യവിമര്‍ശനഹാസ്യ സാഹിത്യത്തന്‌ ശക്തിയും ഓജസ്സും പകര്‍ന്ന്‌ കവി ചെമ്മനം ചാക്കോ 1926 മാര്‍ച്ച്‌ 7-ാം തീയ്യതി വൈക്കത്തിനടുത്ത്‌ മുളക്കുളത്ത്‌ ജനിച്ചു. യൂനിവേഴ്സിറ്റി പബ്ളിക്കേഷന്‍ വിഭാഗം ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌. ഇരുപത്‌ വിമര്‍ശന ഹാസ്യ കൃതികളടക്കം 25 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്‌. രാജപാതക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കിഞ്ചനവര്‍ത്തമാനത്തിന്‌ ഹാസ്യസാഹിത്യത്തിനുള്ള അവാര്‍ഡും ആളില്ലാകസേരകള്‍ക്ക്‌ കുട്ടമത്ത്‌ അവാര്‍ഡും ലഭിച്ചു. കനകാക്ഷരങ്ങള്‍ നെല്ല്‌, അസ്ത്രം ,ആഗ്നേയാസ്ത്രം, ആവനാഴി, ദു:ഖത്തിന്റെ ചിരി, ധര്‍മ്മസങ്കടം തുടങ്ങിയവായണ്‌ പ്രധാനകൃതികള്‍.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌