|
1906 ല്‍
തിരൂറ്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. കുറ്റിപ്പുറം ഹയര്‍
എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം 15-ാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി
ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്
പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ
സമീപിച്ച ഇടശ്ശേരി പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു.
ഇതേ കാലത്തു തന്നെ സാംസ്കാരിക രാഷ്ട്രീയ രംഗത്തും ഇടശ്ശേരി സജീവമായി.
നാടകത്തിനും കവിതാ സാഹാരത്തിനും മദ്രാസ് ഗവമെന്റിന്റെ അവാര്‍ഡുകള്‍
ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ
അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍
കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. 1974 ഒക്ടോബര്‍ 16ന്
ഇടശ്ശേരി നിര്യാതനായി. |