മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  ക്യൂന്‍ എലിസബത്ത്‌ ഇനി ആഡംബരഹോട്ടല്‍
 

ബാസല്‍(സ്വിറ്റ്സര്‍ലാന്‍ഡ്‌) - ലോകത്തിലെ വലിയ ആഡംബരക്കപ്പലുകളില്‍ രണ്ടാം സ്ഥാനക്കാരിയായ ക്യൂന്‍ എലിസബത്ത്‌ - രണ്ട്‌ 40 വര്‍ഷത്തെ സേവനത്തിനു ശേഷം കടല്‍ യാത്രയോട്‌ വിടപറയുന്നു. കടലില്‍ പൊങ്ങിക്കിടക്കുന്ന ആഡംബര ഹോട്ടലായും മ്യൂസിയമായും ക്യൂന്‍ എലിസബത്തിനെ മാറ്റാനാണ്‌ തീരുമാനം. സ്കോട്ട്‌ ലാന്‍ഡിലെ ജോ ബ്രൌ കപ്പല്‍ ശാലയില്‍ 1967 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 1969 ല്‍ കമ്മീഷന്‍ ചെയ്ത കപ്പല്‍ ഇംഗ്ളണ്ടിലെ കുനാര്‍ഡ്‌ ഷിപ്പിങ്ങ്‌ കമ്പനിയുടേതായിരുന്നു. കപ്പലിന്റെ അറ്റ കുറ്റപ്പണികള്‍ക്കും കടലിലെ ജീവനു സുരക്ഷതത്വം നല്‍കാനാണ്‌ 2010 ല്‍ നിലവില്‍ വരുന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ക്കും വേണ്ടി വരുന്ന ഭീമന്‍ ചെലവ്‌ കണക്കിലെടുത്ത്‌ കമ്പനി ഉടമകള്‍ കപ്പല്‍ വില്‍ക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്‌. ദൂബായിലെ വേള്‍ഡ്‌ ഡെവലപ്പ്മെന്റ്‌ കമ്പനിക്കുവേണ്ടി അവരുടെ സാമ്പത്തിക നിക്ഷേപ ഉപകമ്പനിയായ ഇസ്റ്റിത്ത്മാര്‍ ആണ്‌ ഏകദേശം 485 കോടി രൂപക്ക്‌ കപ്പല്‍ സ്വന്തമാക്കിയത്‌. ദുബായിലെ മനുഷ്യനിര്‍മ്മിതയായ പാം ജൂമിന എന്ന ദ്വീപ്‌ കേന്ദ്രീകരിച്ചാണ്‌ ക്യൂന്‍ എലിസബത്തിന്റെ രണ്ടാം ജന്‍മമായ ഹോട്ടല്‍. ഇവിടെ കപ്പലിനടുക്കാനായി പ്രത്യേക ജെട്ടിയുടെ പണി പൂരോഗമിക്കുകയാണ്‌. 963 അടി നീളവും 171 അടി ഉയരവുമുണ്ട്‌. ഈ കപ്പിലിന്‌ ട്രാന്‍സ്‌ അത്ളാന്റിക്‌ റൂട്ടില്‍ സഞ്ചരിച്ചിരുന്ന കപ്പലില്‍ 1900 പേര്‍ക്ക്‌ യാത്ര ചെയ്യാം. 1982ലെ ഫാക്ളന്‍ഡ്‌ യുദ്ധസമയത്ത്‌ ചില മാറ്റങ്ങള്‍ വരുത്തി 2004 ബ്രിട്ടീഷ്‌ പട്ടാളക്കാരെ കടത്താനും ഈ കപ്പല്‍ ഉപയോഗിച്ചിട്ടുണ്ട്‌.

 

   

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌