മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  ‍ഇരയിമ്മന്‍ തമ്പി ( 1798--1856)

കേരളീയ കവി, ചേര്‍ത്തല നടവിലം കോവിലകത്ത്‌ കേരള വര്‍മ്മ തമ്പുരാന്റെയും പാര്‍വ്വതി പിള്ള തങ്കച്ചിയുടേയും മകനായി ൧൭൯൮ ല്‍ ജനിച്ചു. രവിവര്‍മ്മനെന്ന സംസ്കൃത നാമത്തിന്റെ മലയാള വായ്മൊഴിയാണ്‌ ഇരയിമ്മന്‍ എത്‌. കൌമാരകാലത്ത്‌ തിരിവിതാംകൂറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിച്ച്‌ ക്ഷേത്രകലകളും സംസ്കാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. നിരവധി ദേവസ്തുതികള്‍ രചിച്ചിട്ടുണ്ട്‌. 1815 ല്‍ തിരുവിതാംകൂറിലെ ആസ്ഥാന കവിയായി സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇരയിമ്മന്‍തമ്പി നേടിയിട്ടുള്ള പ്രശസ്തിക്ക്‌ നിദാനം ഓമനത്തിങ്കള്‍ ക്കിടാവോ എ താരാട്ടുപാട്ടാണ്‌. സ്വാതിതിരുനാള്‍ മഹാരാജാവ്‌ കുഞ്ഞായിരുപ്പോള്‍ അദ്ദേഹത്തെ ഉറക്കുന്നതിന്ന്‌ വേണ്ടി അമ്മ മഹാറാണിക്ക്‌ ഇരയിമ്മന്‍തമ്പി എഴുതിക്കൊടുത്തതാണ്‌ ഈ പാട്ട്‌. കീചകവധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം, കൈക്കൊട്ടിക്കളിപ്പാട്ട്‌, മുറജപംപാന തുടങ്ങിയവയാണ്‌ മുഖ്യ കൃതികള്‍ സാഹിത്യ ഭംഗികൊണ്ടും അവതരണാര്‍ഹതകൊണ്ടു പ്രഥമഗണനീയങ്ങളാണ്‌ തമ്പിയുടെ രചനകള്‍ പ്രശസ്ത കവിയത്രി കുട്ടികുഞ്ഞുത്തങ്കച്ചി പുത്രിയാണ്‌. 1856 ല്‍ അന്തരിച്ചു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌