|
കോട്ടയത്തെ
പുതുപ്പള്ളി വെന്റിമലയില്‍ 1923 ആഗസ്റ്റ് 22ന് ജനിച്ചു. എസ്. ബി.
കോളേജ് നാഗ്പൂറ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം വിവധ
കോളേജുകളില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായും കോഴിക്കോട് സര്‍വ്വകലാശാലയില്‍
വിസിറ്റിംഗ് പ്രൊഫസറായും സേനവമനുഷ്ഠിച്ചു. പൌരവകാംശം, മദ്യനിരോധനം,
ഗാന്ധിമാര്‍ഗ്ഗം തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച തികഞ്ഞ
ഒരു ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കവിതയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ്,
കുമാരനാശാന്‍ പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ,അദ്ധ്യാപനത്തിന്
ഹൃദയകുമാരി പുരസ്കാരവും സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്
രമാശ്രമം പുരസ്കാരം എം.കെ.കെ. നായര്‍ കെ. കുഞ്ഞിരാമക്കുറുപ്പ് ആര്‍.ശങ്കരനാരായണന്‍
തമ്പി എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളും ലഭിച്ചു. |