മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിക്കുന്നു
 

ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്‌ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ജലവിഭവം, പരിസ്ഥിതി-വനം നഗരവികസനം എന്നീ മന്ത്രായലങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. ദേശീയ നദിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗംഗ നദീതട അതോറിറ്റിയും രൂപവത്കരിക്കും. ഇതിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയായിരിക്കും. ഗംഗ കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അതോറിറ്റിയില്‍ അംഗങ്ങളായിരിക്കും. എല്ലാ ഇന്ത്യക്കാരുടേയും ഹൃദയവും മനസ്സുമാണ്‌ ഗംഗാനദിയെ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്‌ യോഗത്തില്‍ പറഞ്ഞു. ഈ വൈകാരിക ബന്ധം അംഗീകരിക്കപ്പെടേണ്ടതുണ്ട്‌- പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചായിരിക്കും അക്കാര്യത്തില്‍ മുന്നോട്ടു പോകുക. ജലത്തിന്റെ സുസ്ഥിര ഉപഭാഗം. വെള്ളപ്പൊക്കനിയന്ത്രണം. മലിനീകരണ നിയന്ത്രണം എന്നിവയെല്ലാം ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി.

 

   

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌