| |
കടങ്കഥകള്‍ |
| |
താഴത്തൊരു പരന്ന തട്ട് മുകളിലൊരു വളഞ്ഞ തട്ട് അതിനുള്ളിലൊരു
ദേവതയുണ്ട് (ആമ) |
| |
നിവര്‍ത്തിയിട്ടൊരു
പന്തിപ്പായി എടുത്തുമാറ്റാനൊക്കില്ല (റോഡ്) |
| |
പതയുണ്ട് പാലല്ല, പുളിയുണ്ട് തൈരല്ല (കള്ള്) |
| |
പുറം
പച്ചിളിപ്പാമ്പ് അകം വെള്ളിത്തകിട (മുല്ല) |
| |
മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു (കോഴി) |
| |
മക്കളെക്കൊല്ലിത്തള്ള (തീപ്പെട്ടി) |
|
മൂന്നുവരി മൂവ്വായിരം കടം (കൈതോല) |
| |
വലിയ
മുത്തശ്ശിയുടെ വായില്‍ ഛര്‍ദ്ദിക്കു (അരിവാര്‍ക്കു) |
| |
വായമൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനെന്തു രസം (മദ്ദളം, ചെണ്ട) |
| |
പുറം
പൊന്തം പൊന്തം അകമെല്ലാം കോലും (വൈക്കോല്‍ത്തുറു) |
| |
മണിമാല ധരിച്ചുള്ള ആയിരം കണ്ണന്‍ വിശ്വരൂപമെടുത്തു വെള്ളത്തില്‍ ചാടി (വല) |
| |
മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയേടുത്തു മുട്ടിലിടും (പേന) |
| |
പച്ചപ്പന കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ) |
| |
അണിഞ്ഞാലെടുക്കാനാകാത്ത വെള്ളിത്താലി (നിലത്തെ അരിമാവ്) |
| |
കുത്തു കാളയ്ക്ക് രണ്ടുണ്ട് വാല് (സൂചിയും നൂലും) |
| |
എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം (കണ്ണ്) |
| |
എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട്, ചുമരല്ല (നാണയം) |
| |
അടുത്ത താളിലേക്ക് >>> |