| |
കടങ്കഥകള്‍ |
| |
കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും (ചിതല്‍) |
| |
കൈകൊണ്ടു വിതച്ച് വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കു (അക്ഷരങ്ങള്‍) |
| |
കൈപ്പടം പോലെ ഇല, വിരലുപോലെ കായ (വെണ്ട) |
| |
കൊമ്പിന്‍മേല്‍ തുളയുള്ള കാള (കിണ്ടി) |
| |
ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും (മേഘം) |
| |
ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ
ജീവിതം ദുഷ്കരം (നാണയം) |
| |
തടിയില്‍ വെട്ടി ഇടയ്ക്ക് കെട്ടി തലയില്‍ ചവുട്ടി (നെല്ല് കൊയ്ത്
മെതിക്കുക) |
| |
തോലില്ലാ, കുരുവില്ല, പഴം - തൊട്ടാല്‍ കൈ നക്കിക്കും പഴം
(തീക്കനല്‍) |
| |
നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍ (മുള) |
| |
പഞ്ചപാണ്ഡവന്മാരഞ്ചുപേര്ക്കും കൂടി ഒരു മുറ്റമേയുള്ളൂ (കൈപ്പടം) |
| |
പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍ ( കണ്ണ്) |
| |
പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ) |
| |
പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം (ചീര) |
| |
പോകുമ്പോള്‍ പൊണ്‍മണി വരുമ്പോള്‍ വെള്ളിമണി (നെല്ല് മലരാക്കുക) |
| |
ഉറിയരിവെച്ചു, കുറുകരെ വെന്തു ഉള്ളരി വാങ്ങി ഭഗവാനുണ്ടു എന്നിട്ടും
കിടക്കുന്നു ഒരു ചെമ്പു ചോറ് (ചുണ്ണാമ്പ്) |
| |
ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാല്‍ നക്കുമൊരിറച്ചിക്കഷ്ണം (തീക്കനല്‍) |
| |
അടുത്ത താളിലേക്ക് >>> |