മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
കാരൂറ്‍ നീലകണ്ഠപ്പിള്ള (1898-
-1975)

 1898 ഫെബ്രുവരി 25ന്‌ ഏറ്റുമാനൂരില്‍ ജനിച്ച കാരൂറ്‍ ലാളിത്യം കൊണ്ടും നര്‍മ്മരസിതത്വം കൊണ്ടും മലയാള കഥാകൃത്തുക്കളില്‍ സവിശേഷസ്ഥാനം നേടിയ കഥാകൃത്താണ്‌. അദ്ധ്യാപകരുടെ ദൈന്യം വരച്ചു കാട്ടുന്ന കഥകള്‍ എഴുതി വാധ്യാര്‍ക്കഥകളുടെ കര്‍ത്താവ്‌ എന്ന വിശേഷണത്തിന്‌ അര്‍ഹനായി. സ്കൂള്‍ അദ്ധ്യാപകനായിരിക്കെ ചെറുകഥകള്‍ എഴുതിത്തുടങ്ങി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രൂപികരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം 1945 മുതല്‍ 1965 വരെ ഇതിന്റെ സെക്രട്ടറിയായിരുന്നു. കാരൂരിിന്റെ ചെറുകഥാസമാഹരണങ്ങള്‍ക്ക്‌ കേന്ദ്ര ഗവമെന്റ്‌ മദിരാശി ഗവണ്‍മെന്റ്‌ കേരള ഗവണ്‍മെന്റ്‌ കേരള സാഹിത്യ അക്കാദമി എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. കരൂറ്‍ ക്കഥകള്‍ അധികവും സമൂഹ്യവ്യവസ്ഥയുടെ ന്യൂനതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നവയും മനഷ്യനില്‍ സഹജമായിട്ടുള്ള സദ്ഭാവങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുവയുമാണ്‌. 44 വര്‍ഷക്കാലം അദ്ധ്യാപകനായി ജോലി നോക്കിയ കാരൂറ്‍ 1975 ഒക്ടോബറില്‍ അന്തരിച്ചു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌