|
1904 ആഗസ്റ്റില്‍ ജനിച്ചു.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ നൊമ്പരങ്ങള്‍ തന്റെ കൃതികളിലൂടെ
പ്രതിഫലിപ്പിച്ചു. നാടക രചനയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ആര്യസമാജ പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ച ദേവ് തൊഴിലാളി സംഘടനാ
പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ
വക്താവായിരുന്നു ഇദ്ദേഹം ഒടുവില്‍ കമ്മ്യൂണിസത്തിനെതിരായി ശബ്ദം ഉയര്‍ത്തി.
ദേവിന്റെ കൃതികള്‍ സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍
ചിത്രീകരിക്കുവായിരുന്നു. അയല്‍ക്കാര്‍ (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,
ഓടയില്‍ നിന്ന്, ഭ്രാന്താലയം, മുന്നോട്ട്, എതിര്‍പ്പ് (ആത്മകഥ)
എന്നിവയാണ് പ്രധാന കൃതികള്‍. 1983 ല്‍ അന്തരിച്ചു. |