മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
‍കുഞ്ചന്‍ നമ്പ്യാര്‍

18 -ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പാലക്കാട്‌ ജില്ലയിലെ ലക്കിടിക്ക്‌ അടുത്തുള്ള കുള്ളിക്കുറിശ്ശി മംഗലത്ത്‌ കലക്കത്ത്‌ ഭവനത്തിലാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചത്‌ മലയാള സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ (ചെറുശ്ശേരി, എഴൂത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍) ഒരാളാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും നമ്പ്യാര്‍ തന്നെ ഫലിത സാമ്രാട്ട്‌ ജനകീയ കവി എന്നീ നിലകളിലും ഇദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. കിള്ളിക്കുറിശ്ശി മംഗലത്ത്‌ ബാല്യവും കുമാളൂരില്‍ കൌമാരവും, അമ്പലപ്പുഴയില്‍ യൌവ്വനയും കഴിച്ച ശേഷം 43-ാം വയസ്സിലാണ്‌ എഴുതിത്തെളിഞ്ഞ്‌ ഒരു കവിയുടെ പ്രൌഢിയോടെ മാര്‍ത്താണ്ഢവര്‍മ്മയുടെ സദസ്സില്‍ കുഞ്ചന്‍ നമ്പ്യാര്‍ പ്രത്യക്ഷപ്പെട്ടത്‌. അവിടെ വെച്ച്‌ ഏതാനും പ്രശസ്ത കൃതികള്‍ അദ്ദേഹം രചിച്ചു. തുളളല്‍ എ കലാപ്രകടന സമ്പ്രദായം രൂപപ്പെട്ടതും ഇവിടെ വെച്ചാണ്‌ സ്വദേശത്തേക്ക്‌ തിരിച്ചുവരുന്നതുവരെ നാഗരികയുടെ നടുവില്‍ ആട്ടവും പാട്ടും തുള്ളലുമായി നമ്പ്യാര്‍ ജീവിച്ചു. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജിവിതത്തെ നര്‍മ്മത്തില്‍ ചാലിച്ചാണ്‌ നമ്പ്യാര്‍ തുള്ളല്‍ക്കഥകള്‍ രചിച്ചത്‌. ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികള്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ട്്‌. നാല്‍പതിലേറെ തുള്ളല്‍ പാട്ടുകളും ശ്രീകൃഷ്ണ ചരിതം എന്ന മണിപ്രവാള കാവ്യവും, ഏതാനും തിരുവാതിരപ്പാട്ടുകളും ആട്ടക്കഥകളും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചതായി കരുതപ്പെടുന്നു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌