|
1927 മെയ് 10 ന് തൃശൂറ്‍
ജില്ലയിലെ വലപ്പാട്ട്, അതിയാരത്ത് തേറത്ത് പറമ്പില്‍ ഞായപ്പിള്ളി
നീലകണ്ഠന്‍ മൂസതിന്റേയും, നാരായണി അമ്മയുടെയും മകനായി ജനിച്ചു. അച്ഛനും
അമ്മാമനും വൈദ്യന്‍മാരായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ
എഴുതിത്തുടങ്ങി. 20 വര്‍ഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
ബാലപംക്തിയില്‍ 'കുട്ടേട്ടന്‍' ആയി പ്രവര്‍ത്തിച്ചു. ഇരുപത്തഞ്ചോളം
കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥ : എന്നിലൂടെകൃതികള്‍ :
അമൃതകഥകള്‍, അക്ഷരത്തെറ്റ്, ഊണുതൊട്ട് ഉറക്കം വരെ,
കുഞ്ഞിണ്ണിക്കവിതകള്‍, നമ്പൂതിരി ഫലിതങ്ങള്‍, കടംകഥകള്‍, വലിയവനാകാന്‍
തുടങ്ങിയവ. അക്ഷരത്തെറ്റിനും, കുഞ്ഞിണ്ണിക്കവിതകള്‍ക്കും കേരള സാഹിത്യ
അക്കാദമി അവാര്‍ഡ് ലഭിച്ചു. ജീവിച്ചിരുന്ന ഏറ്റവും മികച്ച
ബാലസാഹിത്യകാരനുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും
കുഞ്ഞിണ്ണി മാഷിനാണ്. |