മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  കുസ്രുതി ചോദ്യങ്ങള്‍
  ഏറ്റവും കൂടുതല്‍ 'ന്യൂസു'കള്‍ ഉള്ള രാജ്യം? ന്യൂസിലാന്റ്‌
  അടിക്കുന്തോറും പരക്കുത്‌? ലോഹം
  ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?  ബഹ 'റൈന്‍'
  വഴുതി വീഴു രാജ്യം?   ഗ്രീസ്‌
  വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?   വള്ളത്തോള്‍
  മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം? ജി. (ജി. ശങ്കരക്കുറുപ്പ്‌)
  എപ്പോഴും അണികളുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയ നേതാവ്‌? ആന്റണി
  ഏറ്റവും സംശയമുള്ള മാസം?  മെയ്‌ (May or May not be)
  ഡ്രസ്സ്‌ ധരിച്ച മേല്‍വിലാസം?  അഡ്രസ്സ്‌
  എപ്പോഴും രാജിയായ പ്രധാനമന്ത്രി?  രാജീവ്‌ ഗാന്ധി
  ആരും കയറാത്ത ബസ്‌?   സിലബസ്സ്‌
  രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ്‌ വാക്ക്‌?   SmileS
  ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?  കഥാപാത്രം
  വാച്ച്‌ കെട്ടിയ മനുഷ്യന്‍ ?  വാച്ച്മാന്‍
  ഏറ്റവും ഈയമുള്ള രാഷ്ട്രം?  രാഷ്ട്രീയം
  Englishലെ അവസാനത്തെ അക്ഷരം?   H
  കണ്ണില്‍ വെക്കുന്ന അട?  കണ്ണട
  ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?  മേയ. ്
  തലയില്‍ കാലുള്ള ജീവി?  പേന്‍
റാന്‍മൂളികളുടെ രാഷ്ട്രീയം?  ഇറാന്‍
വാങ്ങാന്‍ പറ്റാത്ത കടം?  സങ്കടം
കരമുള്ള മലയാള മാസം?  മകരം
മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കുമുള്ളത്‌?  ശരീരം
പുഴയിലുള്ള അക്കം?   ആറ്‌ (പുഴ=ആറ്‌)
മരിക്കാത്ത ജീവി?   ചിരഞ്ജീവി
ആനുകാലികങ്ങളില്‍ വരിക്കു നില്‍ക്കുന്ന കാര്‍?  വരിക്കാര്‍
ഉണ്ടാവാന്‍ ആഗ്രഹിക്കാത്ത പണം?   ആരോപണം
പാട്ടുപാടുന്ന യേശു?  യേശുദാസ്‌
ഇരിക്കാന്‍ പറ്റാത്ത ബഞ്ച്‌?   സിംഗില്‍ ബെഞ്ച്‌
എഞ്ചിനുള്ള മനുഷ്യന്‍?   എഞ്ചിനീയര്‍
ബി.കോമിന്റെ പൂര്‍ണരൂപം?   ബിലോ കോമണ്‍സെന്‍സ്‌
വര്‍ഷം തോറും വരുന്ന ആനി?  ആനിവേഴ്സറി
ഏറ്റവും കൂടുതല്‍ കോഴികളുള്ള നാട്‌?  കോഴിക്കോട്‌
ഐ.എ. എസ്സിന്റെ പൂര്‍ണ്ണ രൂപം?  ഇന്ത്യന്‍ അടുക്കള സര്‍വ്വീസ്‌
 

അടുത്ത താളിലേക്ക്‌ >>>

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌