മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  ലളിതാംബിക അന്തര്‍ജ്ജനം (1909--1987)‍

പ്രശസ്ത മലയാള സാഹിത്യകാരിയായ ലളിതാംബിക അന്തര്‍ജനം 1909 ല്‍ കൊട്ടാരക്കരക്കടുത്ത്‌ കോട്ടവട്ടത്ത്‌ ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ തന്നെ നിര്‍വ്വഹിച്ചു. കവിതയെഴുതിക്കൊണ്ടാണ്‌ സാഹിത്യരംഗത്ത്‌ പ്രവേശിച്ചത്‌. പില്‍ക്കാലത്ത്‌ കഥാരചനയിലൂടെ വിഖ്യാതയായി. മറക്കുടക്കുള്ളിലെ നരകജീവിതമായിരുന്നു പ്രധാന പ്രതിപാദ്യവിഷയം. കവിത, കഥ, നോവല്‍, ബാലസാഹിത്യം, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി 25-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്‌. ആദ്യത്തെ വയലാര്‍ അവാര്‍ഡ്‌ (1977) ലഭിച്ചത്‌ ഇവരുടെ 'അഗ്നിസാക്ഷി' എന്ന കൃതിക്കാണ്‌. തെരഞ്ഞെടുത്ത കഥകള്‍, ഗോസായി പറഞ്ഞ കഥ, സീത മുതല്‍ സത്യവതി വരെ, ആയിരത്തിരി, പുനര്‍ജന്‍മം തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. 1987 ല്‍ പാലായില്‍ വെച്ച്‌ നിര്യാതനായി

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌