പൂമുഖം |  മൊഴിമുത്തുകള്‍  |  മഹാത്മാഗാന്ധി

  Mahatma Gandhi  മഹാത്മാഗാന്ധി ( മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി )
     
   

ഹിംസാനിഷ്ഠനെന്ന്‌  അവകാശപ്പെടുന്ന  ഒരാള്‍  തന്നെ വേദനിപ്പിക്കുന്നവനോട്‌  കോപിക്കുവാന്‍ പാടില്ല.  അവന്‌  എന്തെങ്കിലും ദോഷം  സംഭവിക്കണമെന്ന്‌  അയാള്‍  ആഗ്രഹിച്ചുകൂടാ; നന്‍മയുണ്ടാവണമെന്ന്‌  അഭിലഷിക്കും,  അയാള്‍  അവനെ  ശപിക്കുകയില്ല. അവനെന്തെങ്കിലും  ശാരീരിക ക്ഷതമേല്‍പിക്കനും  അയാള്‍  ഒരുങ്ങുകയില്ല.  തനിക്ക്‌  ഏല്‍ക്കേണ്ടിവരുന്ന  എല്ലാ  വേദനകളും  അയാള്‍ സഹിക്കും.

   

 

   

രിപൂര്‍ണ്ണമായ  നിരപരാധിത്വമാണ്‌  അഹിംസ.  ജീവനുള്ള വസ്തുക്കളോടൊന്നിനോടും  ദ്വേഷ്യം  തെല്ലുമില്ലാത്ത  അവസ്ഥയാണ്‌ പൂര്‍ണ്ണമായ  അഹിംസ.  അതിനാല്‍  അത്‌  പക്ഷിമൃഗാദികളും ക്ഷുദ്രകീടങ്ങളുമുള്‍പ്പെടെയുള്ള  മനുഷ്യേതര  ജീവികളെപ്പോലും ഉള്‍ക്കൊള്ളുന്നു.  നമ്മുടെ  സംഹാര  പ്രവണതകളുടെ  വിളയാട്ടത്തിനു വേണ്ടിയല്ല  അവയെ  സൃഷ്ടിച്ചിരിക്കുന്നത്‌.  സൃഷ്ടാവിന്റെ മനോഗതമെന്തെന്നറിയുവാന്‍  നമുക്ക്‌  കഴിയുമെങ്കില്‍  സൃഷ്ടിച്ച പ്രപഞ്ചത്തില്‍  ഓരോന്നിന്റെയും  അര്‍ഹമായ  സ്ഥാനം  കണ്ടെത്താനും നമുക്ക്‌  കഴിയും.

   

 

   

ന്നെ  ആക്രമിക്കുവാന്‍  വരുന്ന  ഒരാളെ  അടിക്കുന്നതില്‍  നിന്നും  ഞാന്‍ മാറിനില്‍ക്കുന്നത്‌  അഹിംസ  ആകുകയോ  അല്ലാതാകുകയോ ഇരുന്നേക്കാം.  ഭയം  മൂലമാണ്‌  ഞാന്‍  അയാളെ തിരിച്ചടിക്കാതിരിക്കുന്നതെങ്കില്‍  അത്‌  അഹിംസയല്ല.  കാരുണ്യത്തോടും പൂര്‍ണ്ണ  അറിവോടും  കൂടിയാണ്‌  ഞാന്‍  അയാളെ തിരിച്ചടിക്കതിരിക്കുന്നതെങ്കില്‍  അതാണ്‌  അഹിംസ.

   

 

   

ഹിംസയുടെ  വഴിയാണ്‌  എല്ലാറ്റിലും  ദുഷ്ക്കരമായത്‌.  സത്യം  ഒരു വഴിയല്ല;  ലക്ഷ് യമാണ്‌,  അവിടേക്കെത്താന്‍  ഒരു  വഴിയേ  ഉള്ളു  -  അഹിംസ.

   

 

ാനീ  ചര്‍ക്ക  തിരിച്ചുകൊണ്ടിരിക്കുമ്പോള്‍  ഞാനെന്നോട്‌  പറയുന്നു; കോടിക്കണക്കിനു  മനുഷ്യര്‍  പട്ടിണി  കിടക്കുമ്പോള്‍,  എന്തുകൊണ്ട്‌ ദൈവം  എനിക്ക്‌  അപ്പം  തന്നു?  അദ്ദേഹം  എന്നെയുംകൂടി  പട്ടിണിക്കിടട്ടെ, അല്ലെങ്കില്‍  പട്ടിണി  മാറ്റാന്‍  എന്തെങ്കിലും  ചെയ്യാന്‍  എന്നെ പ്രാപ്തനാക്കട്ടെ.  ഞാനിത്‌  തിരിക്കുമ്പോള്‍  ഞാന്‍  അഹിംസയും, സത്യവും  പരിശീലിക്കുന്നു,  ഒരേ  നാണയത്തിന്റെ  അകവും  പുറവുമാണവ.

   

 

ിങ്ങള്‍  എല്ലാ ധര്‍മ്മങ്ങളും  നല്ലതാണെന്ന്‌  മനസ്സിലാക്കുക.  ഓരോ  മതവും ഏറ്റമേറ്റം  ഉയര്‍ന്നവയാണെന്ന്‌  കരുതുക.  മതങ്ങള്‍ക്ക്‌  ന്യൂനതയില്ല. മനുഷ്യര്‍ക്കാണ്‌  ന്യൂനതയുള്ളത്‌.  ഓരോ മതക്കാരിലും  കുറെ  ചീത്ത മനുഷ്യര്‍  കാണും.  പക്ഷെ  ഒരു  മതത്തിലും  എല്ലാം  ചീത്ത  മനുഷ്യര്‍  എന്ന നില  ഒരിക്കലും  സംഭവിക്കില്ല.  ആ  ചീത്ത  മനുഷ്യരെ  നോക്കാതെ  ആ മതത്തിന്റെ  നല്ല  വശങ്ങള്‍  കാണുക.  അതാണ ്‌  നാം  ചെയ്യേണ്ടത്‌.  എല്ലാ മതങ്ങളിലേയും  നല്ല  വശം  അംഗീകരിച്ച്‌  സ്വന്തം  മതത്തില്‍  നല്ലവശം വര്‍ദ്ധിപ്പിക്കുകയാണ്‌   നമ്മുടെ  കര്‍ത്തവ്യം.

   

 

ത്യമാണെന്റെ  മതം,  അഹിംസ  അതിലേക്കുള്ള  ഏക  മാര്‍ഗ്ഗവും.

   

 

ല്ലാ   മതങ്ങളോടുമുള്ള  സഹിഷ്‌ണുതയില്‍  നിന്നും  ഉണ്ടാകുന്ന സര്‍വ്വമത  സാഹോദര്യമാണ്‌  ഞാന്‍  ആഗ്രഹിക്കുന്നത്‌.

   

 

ാം  നമ്മുടെ  മതത്തിന്‌  നല്‍ കുന്നത്ര  തന്നെ  ബഹുമതി  മറ്റു  മതങ്ങള്‍ക്കും  നല്‍കേണ്ടതാണ്‌.

   

 

്രോധത്തെ  ശാന്തികൊണ്ടും  ദുര്‍ഗുണങ്ങളെ  സദ്ഗുണങ്ങള്‍  കൊണ്ടും വിദ്വേഷത്തെ  സ്നേഹം  കൊണ്ടും  നേരിടലാണ്‌  യഥാര്‍ത്ഥ  മതം.

   

അടുത്ത താളിലേക്ക്‌ >>>

     

 
 
 

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌