| |
മഹാത്മാഗാന്ധി
(
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
) |
| |
|
|
| |
|
ഇതര
മതങ്ങളോടുള്ള സഹിഷ്ണുത നമ്മുടെ മതത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ
വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. |
| |
|
|
| |
|
എന്റെ രാമരാജ്യം ഹിന്ദു രാജ്യമല്ല, അത്
നൈതികമായ ഭരണമാണ്. എനിക്ക് രാമനും റഹീമും ഒരേ നൈതികതയാണ്. സത്യവും
ധര്‍മവുമല്ലാതെ മറ്റൊരു ദൈവവും എനിക്കില്ല. |
| |
|
|
| |
|
യഥര്ത്ഥത്തില് എത്ര മനുഷ്യരുണ്ടോ അത്ര
വഴികളുമുണ്ട്. പ്രകൃതത്തില്‍ മനുഷ്യന്‍ എത്ര വ്യത്യസ്ഥനാണോ മാര്‍ഗ്ഗങ്ങളിലും
വ്യത്യാസങ്ങളുണ്ടാകാം, തന്റെ ആത്മാവിനെ മറ്റുള്ളവരുടെ ആത്മാവിലും കാണാന്‍
കഴിയുന്ന ഒരാളിന് വ്യത്യസ്ഥ മതങ്ങളിലും ഐക്യം കാണാനാവും. |
| |
|
|
| |
|
സൌമ്യനായ
ക്രിസ്തു - ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹാനായ സത്യാഗ്രഹി
അദ്ദേഹമായിരുന്നു. |
| |
|
|
|
|
വാളിന്റെ
ശക്തി കൊണ്ടല്ല ഇസ്‌ലാം മതം കരുത്ത് നേടിയത്; അതിന്റെ ഫക്കീര്‍മാരുടെ
ആത്മഹുതിയിലൂടെ മാത്രമാണ്. |
| |
|
|
|
|
വ്യത്യസ്ഥ മതങ്ങളേയും വര്‍ഗ്ഗങ്ങളെയും
ഒരു നൂലില്‍ കോര്‍ത്തിരിക്കുന്ന ഒന്നാണ് ഇന്ത്യയുടെ സാമാന്യ സംസ്കാരം. |
| |
|
|
|
|
എനിക്ക് അച്ഛനും അമ്മയും
സഹോദരനുമില്ലാത്ത അനാഥനും രാമനും ഒന്നുതന്നെയാണ്. എന്റെ അച്ഛനും
അമ്മയും സഹോദരനും - അദ്ദേഹമാണ്. എന്റെ ജീവിതം അദ്ദേഹത്തിന്റേത്.
ഞാനദ്ദേഹത്തില്‍ ജീവിക്കുന്നു. തോട്ടിയിലും ബ്രാഹ്മണനിലും ഞാന്‍ ഒരേ
രാമനെ കാണുന്നു. അവര്‍ക്ക് മുമ്പില്‍ ഞാന്‍ തല താഴ്ത്തുന്നു. |
| |
|
|
|
|
തീണ്ടായ്മ...
മനുഷ്യനെതിരായുള്ള ക്രൂരമായ പാതകമാണ്. ദൈവത്തെ അറിയാനും ആ പാതയിലൂടെ
യാത്ര ചെയ്യുവാനും ശ്രമിക്കുന്ന ഒരാള്‍ക്ക്, ജീവിതത്തിന്റെ ഒരു മേഖലയും
അസ്പര്‍ശമായിരിക്കില്ല. |
| |
|
|
|
|
ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗം
ധീരര്‍ക്കുള്ളതാണ്. ഭീരുക്കള്‍ക്കുള്ളതല്ല. |
| |
|
|
|
|
യജ്ഞമില്ലെങ്കില് ഈ ലോകം
നശിക്കും. വെറുതെ വിറകരിക്കുന്നതും നെയ്യൊഴിക്കുന്നതും മറ്റുമല്ല 'യജ്ഞം'.
ഇതൊരു പക്ഷെ അന്തരീക്ഷം ശുദ്ധീകരിച്ചേക്കാം. പക്ഷെ അത് ആത്മാവിനെ
ശുദ്ധീകരിക്കില്ല. നാം നമ്മുടെ എല്ലുകള്‍ വിറകുപോലെ കത്തിക്കാന്‍
തയ്യാറാകുംപോള്‍ നമ്മുടെ രക്തം നെയ്യുപോലെ അഗ്നിയിലെരിക്കുംപോള്‍,
നമ്മുടെ മാംസം അഗ്നിനാളങ്ങള്‍ക്ക് കൊടുക്കുംപോള്‍, അതുമാത്രമാകുന്നു
യഥാര്‍ത്ഥ യജ്ഞം, അത്തരം യജ്ഞം കൊണ്ടല്ലാതെ, ഈ ലോകം നിലനില്‍ക്കപ്പെടില്ല. |
| |
|
അടുത്ത താളിലേക്ക് >>> |
| |
|
|