| |
മഹാത്മാഗാന്ധി
(
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
) |
| |
|
|
| |
|
വൃക്ഷാരാധന
ജീവ ലോകത്തോടുള്ള സംപൂജ്യതയാണ്. അതിന്റെ അനന്തവും മനോഹരവുമായ
രൂപഭാവങ്ങള്‍ ഒരായിരം കോടി നാക്കുകളാള്‍ ദൈവത്തിന്റെ മഹത്വവും
മാഹാത്മ്യവും നമ്മോട് പ്രഖ്യാപിക്കുന്നു. സസ്യജാലങ്ങളില്ലായിരുന്നെങ്കില്‍
നമ്മുടെ ഈ ഭൂമിക്ക് ഒരു വിനാഴിക പോലും ജീവനെ താങ്ങി നിര്‍ത്താന്‍
ആവുമായിരുന്നില്ല. വൃക്ഷങ്ങള്‍ക്ക് ദൌര്‍ലഭ്യമുള്ള ഒരു രാജ്യത്ത്
പ്രത്യേകിച്ചും, വൃക്ഷാരാധന വളരെയധികം പ്രസക്തിയുള്ളതായിത്തീരുന്നു. |
| |
|
|
| |
|
പത്തു വര്‍ഷങ്ങളുടെ പ്രയത്നം ചെലവഴിച്ച
മരത്തെ, മണ്ണിനും മനുഷ്യനും പല രീതിയില്‍ സംരക്ഷണം തരുന്ന മരത്തെ എങ്ങി
നെ ഒരാള്‍ക്ക് മുറിച്ചിടുവാന്‍ തോന്നും? |
| |
|
|
| |
|
ഗോശാലകളെ നമുക്ക് സാംപത്തിക ശസ്ത്ര
പഠനത്തിന്റെ കേന്ദ്രവും വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാക്കാം. എന്റെ
വീക്ഷണത്തിലുള്ള ഗോശാലകള്‍ ഭാവിയില്‍ സ്വാശ്രയമുള്ളവയായിരിക്കും. |
| |
|
|
| |
|
എല്ലാവരുടേയും ന്യായമായ ആവശ്യങ്ങള്‍
തൃപ്തമാക്കാനുള്ള വിഭവങ്ങള്‍ ഈ പ്രകൃതിയിലുണ്ട്. എന്നാല്‍ ഒരാളുടെ
പോലും അത്യാര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ ഇത് തികയില്ല. |
| |
|
|
|
|
പ്രകൃതിയുടെ
നിയമങ്ങള്‍ അറിഞ്ഞ് വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും
അതനുസരിക്കാനുള്ള ശക്തി ഉണ്ടാവുകയും ചെയ്താല്‍ നാം ദൈവം തന്നെയായി
തീരുന്നു, മറ്റൊന്നും ചെയ്യാനില്ല. ഇപ്പൊഴൊ, നമുക്ക് പ്രകൃതി
നിയമങ്ങള്‍ അറിയുകയുമില്ല, അതനുസരിക്കാന്‍ ശക്തിയുമില്ല. അതുകൊണ്ട്
രോഗവും അതിന്റെ ഫലങ്ങളും. |
| |
|
|
|
|
നിരോധിക്കപ്പെട്ടതിനെ നിയമ
വിധേയമായതില്‍ നിന്നും വേര്‍തിരിക്കുവാന്‍ നമുക്കാവുന്നില്ല. നാം
പ്രകൃതി നിയമങ്ങളെ അതിക്രമിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെടേണ്ടതായ കനത്ത
പാപമാണ് നാം ചെയ്യുന്നത്. ജൈവ യാഥാര്‍ത്ഥ്യത്തിന്റെ കടന്നാക്രമണത്തില്‍
ശാസ്ത്രീയ, മതാത്മക, വ്യാവസായിക ധാര്‍മികതകള്‍ തകര്‍ന്നു വീണിരിക്കുന്നു.
നമ്മുടെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ആവശ്യപ്പെട്ടാല്‍,
ജീവന്‍ ദുര്‍ബ്ബലമായി നാഗരികത നിലം പൊത്തുന്നു. |
| |
|
|
|
|
ഫാക്ടറി സംസ്കാരത്തിന്
മുകളില്‍ അഹിംസ ആവിഷ്കരിക്കാനാവില്ല. എന്നാല്‍ സ്വയം പര്യാപ്ത
ഗ്രാമങ്ങളുടെ മേല്‍ അത് പടുത്തുയര്‍ത്താം. ഞാനുദ്ദേശിക്കുന്ന
തരത്തിലുള്ള ഗ്രാമവ്യവസ്ഥ ചൂഷണം പൂര്‍ണ്ണമായും ഒഴിവാക്കുന്നു.
ചൂഷണമാണല്ലൊ ഹിംസയുടെ സത്ത, അതുകൊണ്ട് അക്രമരഹിതരാകാന്‍ കഴിയും മുംപ്
ഗ്രാമത്തിന് അനുകൂലമായ മനസ്സോടുകൂടിയവരാകണം നാം. ഗ്രാമത്തിനനുകൂലമായ
മനസ്സ് വേണമെങ്കില്‍ നമുക്ക് ചര്‍ക്കയില്‍ വിശ്വാസം വേണം. |
| |
|
|
|
|
മുകളില്‍ സ്ഥിതിചെയ്യുന്ന
ഏതാനും പേര്‍ക്ക് യഥാര്‍ത്ഥ ജനാധിപത്യം പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുകയില്ല. ഓരോ ഗ്രാമങ്ങളിലേയും ജനങ്ങളില്‍ നിന്ന് അതുയര്‍ന്ന്
മുകളിലേക്കെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. |
| |
|
|
|
|
പൊതുജനാഭിപ്രായമായിരിക്കും
ജനാധിപത്യ രാഷ്ട്രത്തെ നിയന്ത്രിക്കുന്നത്. അതിനെ ധിക്കരിച്ച്
മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം നശിക്കും. |
| |
|
|
|
|
ജനാധിപത്യ വ്യവസ്ഥിതിയില്‍
ഏറ്റവും ശക്തിഹീനനായവനും ശക്തിമാനെപ്പോലെ ഗുണഫലങ്ങളനുഭവിക്കാനുള്ള
അവസരമുണ്ടാകണം. |
| |
|
അടുത്ത താളിലേക്ക് >>> |
| |
|
|