| |
വിദ്യാര്‍ഥികളെ പരിസ്ഥിതിയുമായി ഇണക്കാന്‍ അടുത്ത
അധ്യയനവര്‍ഷം മുതല്‍ 'മണ്ണെഴുത്ത്' പദ്ധതി സ്കൂളു കളില്‍ നടപ്പാക്കുന്നു. കഴിഞ്ഞ വര്‍ഷം
തുടങ്ങി വെച്ച 'എന്റെ മരം' പദ്ധതിയുടെ തുടര്‍ച്ച യായാണ് 'മണ്ണെഴുത്ത്' പദ്ധതി
വിദ്യാ ഭ്യാസവകുപ്പ് ആവിഷ്ക്കരിച്ചിരി ക്കുന്നത്. എട്ടാം ക്ളാസ് വരെ നല്‍കുന്ന
സൌജന്യ പാഠപുസ്തകങ്ങളുടെ ദുരുപയോഗം തടയാന്‍ കാര്‍ഡും പുതുതായി ഏര്‍പ്പെടുത്തുന്നു..
'മണ്ണെഴുത്ത്' പദ്ധതി യുടെയും കാര്‍ഡിന്റെയും രൂപരേഖ വിദ്യാഭ്യാസ വകുപ്പ്
തയ്യാറാക്കി വരുന്നു. മുന്‍ വര്‍ഷം അഞ്ചു മുതല്‍ ഒന്‍പതാം ക്ളാസ് വരെയാണ് എന്റെ
മരം പദ്ധതി നടപ്പാക്കിയത്. വിദ്യാര്‍ഥികള്‍ക്കെല്ലാം ഓരോ തൈയും അതിന്റെ വളര്‍ച്ച
രേഖപ്പെടുത്താന്‍ ഓരോ ഡയറിയും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 'മണ്ണെഴുത്ത്'
പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായും വിദ്യര്‍ഥികള്‍ക്ക് ഓരോ ഡയറി നല്‍കും.
മണ്ണുമായുള്ള ബന്ധം, വിവിധ തരം മണ്ണിന്റെ ഘടന, മണ്ണിന്റെ ജലസ്വാംശീകരണശേഷി, ഭൂമി
ജീവന്റെ അടിസ്ഥാനം എന്ന് തുടങ്ങി മണ്ണ്‍ സംരക്ഷിക്കേണ്ടത് ജീവന്‍ നിലനിര്‍ത്തുന്നതിന്
ആവശ്യമാണ് എന്ന അവബോധം വരെ വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചെടുക്കുകയാണ് മണ്ണെഴുത്ത്
കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് പദ്ധതി തുടങ്ങും.
|