|
1929 ജൂലൈ
ഒന്നിന് കോഴിക്കോട് കുണ്ടുങ്ങല്‍ ദേശത്ത് ജനിച്ചു. പരപ്പനങ്ങാടിയിലും
കോഴിക്കോടും വിദ്യാഭ്യാസം. കോഴിക്കോട് ഭവന നിര്‍മ്മാണ സഹകരണസംഘത്തില്‍
സെക്രട്ടറിയായി സേവനമുഷ്ഠിച്ചു. കുറച്ചു കാലം കേരള കൌമുദി കോഴിക്കോട്
എഡിഷനില്‍ റസിഡന്റ് എഡിറ്ററായിരുന്നു. മദിരാശി ഗവണ്‍മെന്റിന്റെ അവാര്‍ഡ്
നേടിയ ആദ്യകൃതിയായ തൊപ്പിയും തട്ടവും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
നേടിയ പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം (ചെറുകഥ) എണ്ണപ്പാടം (നോവല്‍), അവര്‍
നാലു പേര്‍ (ബാലസാഹിത്യം) കേന്ദ്രസാഹിത്യ അക്കാദമി പരിഷത്ത് അവാര്‍ഡ്
നേടിയ ദൈവത്തിന്റെ കണ്ണ്, മരം, ഹിരണ്യകശിപു, അറബിപ്പൊന്ന് (എം.ടി.യുമൊത്ത്)
എന്നിവയാണ് പ്രധാന കൃതികള്‍. നിരൂപണ ശാഖയില്‍ രചിച്ചിട്ടുള്ള കൃതികളാണ്
സരസ്വതിയും പുല്ലാങ്കുഴലും, മനുഷ്യകം, മന്ദഹാസത്തിന്റെ മൌനരോദനം എന്നിവ
സാഹിത്യത്തിനുള്ള മൊത്ത സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡും
സി.വി പഠനത്തിന് സി.വി. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഇമ്പചിബി
പാത്തുമ്മബി. ഏഴു മക്കള്‍. |