കലാലയ വാര്‍ത്തകള്‍

ആഷിഖ്‌ വരച്ച ചിത്രം ശിശുദിന സ്റ്റാമ്പാവും

ശിശുദിനത്തോടനുബന്ധിച്ച്‌ കേരള സംസ്ഥാന ശിശുദിന സ്റ്റാമ്പിനായി കോഴിക്കോട്‌ താമരശ്ശേരി ഏളേറ്റില്‍ മുഹമ്മദലി ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ്‌ വിദ്യാര്‍ത്ഥി ആഷിഖ്‌ റഹ്‌ മാന്‍ ഒ.പി. വരച്ച ചിത്രം തിരഞ്ഞെടുത്തു. സമിതി സംസ്ഥാനാടിസ്ഥാനത്തില്‍ ശിശുദിന സ്റ്റാമ്പിനായി ക്ഷണിച്ച ചിത്രരചനകളില്‍ നിന്ന്‌ ലഭിച്ച നാലായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ്‌ ആഷിഖിന്റെ ചിത്രം തിര ഞ്ഞെടുത്തത്‌. വട്ടോളി ഗവ. യു.പി. സ്ക്കൂള്‍ അദ്യാപകന്‍ പൂളപ്പൊയില്‍ അഹമ്മദ്‌ കോയയുടെയും എരവൂറ്‍ എ.യു.പി സ്ക്കൂള്‍ അധ്യാപിക സെയ്ഫുിസയുടെയും മകനാണ്‌.