മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
ഒ.എന്‍.വി. കുറുപ്പ്‌

1931 മെയ്‌ 27-ന്‌ കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം. അച്ഛന്‍: ഒ.എന്‍. കൃഷ്ണകുറുപ്പ്‌. അമ്മ: കെ.ലക്ഷ്മിക്കുട്ടിയമ്മ. ധനതത്വശാസ്ത്രത്തില്‍ ബി.എയും, മലയാളത്തില്‍ എം.എ യും ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകന്‍. കൂടാതെ കോഴിക്കോട്‌, തലശ്ശേരി, ഗവഃ കോളേജുകളിലും. ഒരു വര്‍ഷം കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ വിസിറ്റിങ്ങ്‌ പ്രൊഫസര്‍. 1986 മെയ്‌ 1 ന്‌ ഔഗ്യോഗിക ജീവിതത്തില്‍ നിന്ന്‌ വിരമിച്ചു. 1982 മുതല്‍ 89 വരെ കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതിയിലും, കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു. 1987 ല്‍ യൂഗോസ്ളാവിയന്‍ മാസിഡോണിയയിലെ സ്ട്രൂഗാ അന്തര്‍ദേശീയ കാവ്യോത്സവത്തില്‍ ഇന്ത്യന്‍ പ്രതിനിധി. 1978 ല്‍ മോസ്കോയില്‍ നടന്ന ടോള്‍സ്റ്റോയിയുടെ 150-ാം ജന്‍മവാര്‍ഷികത്തില്‍ പങ്കെടുത്ത ഭാരതീയ സാഹിത്യതകാരന്‍മാരുടെ പ്രതിനിധി സംഘത്തില്‍ അംഗം. 1982 ല്‍ സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡു നേടി. വീണ്ടും സോവിയറ്റ്‌ യൂണിയനില്‍ പര്യടനം. വയലാല്‍ അവാര്‍ഡ്‌, ആശാന്‍ പ്രൈസ്‌ (മദ്രാസിലെയും, കായിക്കരയിലെയും) ഉള്ളൂറ്‍ അവാര്‍ഡ്‌, വിശ്വദീപ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തന്റെ (കല്‍ക്കത്ത) ദില്‍ഖാരാ അവാര്‍ഡ്‌, പാട്യം ഗോപാലന്‍ അവാര്‍ഡ്‌, എം.കെ.കെ. നായര്‍ അവാര്‍ഡ്‌, പന്തളം കേരള വര്‍മ്മ അവാര്‍ഡ്‌, മഹാകവി ജോഷ്യാ സാഹിത്യ പുരസ്കാരം, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍. ചലച്ചിത്ര ഗാനരചനക്ക്‌ പന്ത്രണ്ട്‌ തവണ സംസ്ഥാന അവാര്‍ഡും ൧൯൮൯ ലെ ദേശീയ അവാര്‍ഡും. മുഖ്യകൃതികള്‍: ഒ.എന്‍.വി.യുടെ ആദ്യകാല കവിതകള്‍, മയില്‍പ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്നിശലഭങ്ങള്‍, അക്ഷരം, കറുത്തകക്ഷിയുടെ പാട്ട്‌, വളപ്പൊട്ടുകള്‍, നീലകണ്ണുകള്‍, മരുഭൂമി, ഒരു ദേവതയും രണ്ട്‌ ചക്രവര്‍ത്തിമാരും, ഉപ്പ്‌, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങ്ഗരപ്പക്ഷികള്‍, മൃഗയ, അപരാഹ്നം, വെറുതെ, ഉജ്ജയിനി, സ്വയംവരം, കവിതയിലെ പ്രതിസന്ധികള്‍ (ആശാന്‍ സ്മാരക പ്രഭാഷണങ്ങള്‍- കേരള സര്‍വ്വകലാശാല) കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍- ഒരു പഠനം.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌