|
കാസര്‍ഗോഡ് ജില്ലയിലെ
കാഞ്ഞങ്ങാടിനടുത്ത് അജാനുര്‍ ഗ്രാമത്തിലെ പടിഞ്ഞാറെക്കരയില്‍ അടിയോടി
വീട്ടില്‍ 1906 ഒക്ടോബര്‍ 25-ന് ജനനം. പിതാവ്: കുഞ്ഞമ്പു നായര്‍,
മാതാവ്: പനയന്തട്ട വീട്ടില്‍ കുഞ്ഞമ്മ അമ്മ. നീലേശ്വരത്തും,
കാഞ്ഞങ്ങാട്ടും നാട്ടെഴുത്തച്ഛന്‍മാരുടെ കീഴില്‍ സംസ്കൃതം പഠിച്ചു.
വെള്ളിക്കോത്ത് പ്രൈമറി സ്കൂള്‍, പട്ടാമ്പി സംസ്കൃത കോളേജ്,
ഒലവക്കോട്ടെ' ശബരി ആശ്രമം സ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍
എിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കി. 14-ാം വയസില്‍ ആദ്യകവിതയായ 'പ്രകൃതി
ഗീതം' പൈങ്കിളി മാസികയില്‍ പ്രസിദ്ധീകരിച്ചു. സ്വാതന്ത്യ്രസമരകാലത്ത്
കണ്ണൂരില്‍ നിന്ന് 'നവജീവന്‍' എന്ന പേരില്‍ ഒരു പത്രം ഇറക്കി. അതില്‍
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ ലേഖനങ്ങളും കവിതകളും ഉണ്ടായതിനാല്‍
ഗവമെന്റ് പത്രം കണ്ടുകെട്ടി.
പിന്നീട് തൃശൂറ്‍ ഭാരതവിലാസം പ്രസ്,
ശ്രീരാമകൃഷ്ണോദയം പ്രസ്, പി.കെ. ബ്രദേഴ്സ്, സരസ്വതി പ്രിന്റിംഗ്
പ്രസ്, എന്നിവിടങ്ങളില്‍്‍ ജോലി ചെയ്തു. കവിത എഴുത്തും, സാഹിത്യ പ്രവര്‍ത്തനവും
മാത്രം തൊഴിലാക്കി നിത്യകന്യകയായ കവിതാംഗനയെതേടി കേരളത്തിലുടെ നീളം
സഞ്ചരിച്ചു. ഒരിടത്തും ഉറച്ചു നില്‍ക്കുന്ന സ്വഭാവം പി.ക്ക്
ഉണ്ടായിരുന്നില്ല. 53-ഓളം കവിതാ സമാഹാരങ്ങള്‍, 26-ഓളം നാടകങ്ങള്‍, 3
ജീവചരിത്രങ്ങള്‍, 17 കഥകള്‍, 6 ആത്മകഥകള്‍, 6 പ്രബന്ധങ്ങള്‍, 4
ബാലസാഹിത്യകൃതികള്‍, മറ്റു സമാഹാരങ്ങള്‍ തുടങ്ങി 120 ഓളം കൃതികള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1955 ല്‍ നീലേശ്വരം രാജാവില്‍ നിന്നും
ഭക്തകവി ബിരുദവും, വീരശൃംഖലയും ലഭിച്ചു. 1955 ല്‍ മദ്രാസ് ഗവണ്‍മെന്റില്‍
നിന്നും 'കളിയഛ' ന് അവാര്‍ഡ്. 1963 ല്‍ കൊച്ചി പരീക്ഷിത് തമ്പുരാന്‍
സാഹിത്യനിപുണ ബിരുദം, 1968 ല്‍ 'താമരത്തോണി'ക്ക് ദേശീയ അവാര്‍ഡ്
തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു. 1978 മെയ് മാസം 26-ാം തിയ്യതി അര്‍ദ്ധരാത്രി
കഴിഞ്ഞ് തിരുവനന്തപുരത്തെ സി.പി. സത്രത്തില്‍ വെച്ച് ഹൃദയാഘാതത്തെ
തുടര്‍ന്ന് മരിച്ചു. |