മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  പാറപ്പുറത്ത്‌ (1924--1991)‍

കെ.ഇ. മത്തായി എന്നാണ്‌ ശരിയായ പേര്‌. 1924 നവംബര്‍ 14ന്‌ മാവേലിക്കരയില്‍ കുന്നത്ത്‌ ജനിച്ചു. വിദ്യാഭ്യാസത്തിന്‌ ശേഷം പട്ടാളത്തില്‍ ചേര്‍ന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിഡണ്ടായിരുന്നിട്ടുണ്ട്‌. നിരവധി സിനിമകള്‍ക്ക്‌ തിരക്കഥകള്‍ എഴുതി. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അന്വേഷിച്ചു കണ്ടെത്തിയില്ല. അരനാഴികനേരം, ആകാശത്തിലെ പറവകള്‍ തുടങ്ങിയവയാണ്‌ പ്രധാന നോവലുകള്‍. അരനാഴികനേരം സിനിമയായി കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌. സാഹിത്യ പ്രവര്‍ത്തക ബെനിഫിറ്റ്‌ ഫണ്ടിന്റെ ആദ്യ അവാര്‍ഡ്‌ എന്നിവ ലഭിച്ചു. 1991 ല്‍ നിര്യാതനായി.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌