| |
പഴഞ്ചൊല്ലുകള്‍ |
| |
അമ്മയുടെ മടിയില്‍ ഇരിക്കുകയും വേണം അച്ഛന്റെ കൂടെ
നടക്കുകയും വേണം
പ്രായോഗികമാകാത്ത ശാഠ്യം, രണ്ടില്‍ ഒന്നുമാത്രമേ സാധിക്കുകയുള്ളൂവല്ലോ |
| |
അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന
ഒരാള്‍ക്കു ദു:ഖമുണ്ടാകുമ്പോള്‍ അയാളെ ആശ്വസിപ്പിക്കേണ്ടയാള്‍ സുഖിച്ചു
കഴിയുക |
| |
അമ്മായി ഉടച്ചതു മണ്‍ചട്ടി മരുമകന്‍ ഉടച്ചതു പൊന്‍ചട്ടി
അമ്മായിയമ്മപ്പോര് സൂചിപ്പിക്കു ചൊല്ല് രണ്ടുപേരും ചെയ്യുത് ഒരേ
തെറ്റാണെങ്കിലും മരുമകളുടേത് വലിയ തെറ്റായി ചിത്രീകരിക്കു |
| |
അര്‍ധം
താന്‍ അര്‍ധം ദേവലം (താന്‍ പാതി ദൈവം പാതി)
ദൈവം നല്‍കുമെന്ന് കരുതി അലസലാകരുത് |
| |
അരമന രഹസ്യം അങ്ങാടി പ്പരസ്യം
വളരെ രഹസ്യമായി വയ്ക്കുന്ന കാര്യങ്ങള്‍ വളരെ വേഗം പരസ്യമാകുന്നു |
| |
അരി നാഴിയേ ഉള്ളൂവെങ്കിലും അടുപ്പുകല്ല് മൂന്നുവേണം
ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും ഒരുക്കങ്ങള്‍ ഒന്നു തന്നെ |
| |
അരിമണിയൊന്നു കൊറിക്കാനില്ല. കരിവളയിട്ടു കിലുക്കാന്‍
മോഹം
ദാരി്ദ്യ്രത്തിലാണെങ്കിലും ആഡംഭരത്തിനു കൊതി |
| |
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും
നായക്ക് മുറുമുറിപ്പ്
പലദ്രോഹങ്ങളും ചോയ്ത ശേഷവും വിരോധം കാണിക്കുന്ന ശീലം |
| |
അരിയെത്ര? പയറഞ്ഞാഴി
ചോദിച്ചതിനുള്ള ഉത്തരം പറയാതിരിക്കുക |
| |
അല്‍പന് അര്‍ത്ഥമുണ്ടായാല്‍ അര്‍ദ്ധരാത്രിക്ക്
കുടപിടിക്കും.
അല്‍പന്‍മാര്‍
ധനികരാകുമ്പോള്‍ അസ്ഥാനത്തും ആഡംബരം കാണിക്കും |
| |
അലസന്റെ തല പിശാചിന്റെ പണിശാല
അലസത ഉന്നതിക്ക് വിഘാതമാണ്. അതു ദുഷ്കൃത്യങ്ങളിലേക്കു നയിക്കും |
| |
അളയില്‍ ചവിട്ടിയാല്‍ ചേരയും കടിക്കും
അക്രമം അതിരുകടാല്‍ എളിയവനും ഏറ്റുമുട്ടും |
| |
അഴകുള്ള ചക്കയില്‍ ചുളയില്ല
പുറമേയുള്ള ഭംഗിമാത്രം അന്തസാരമില്ല |
| |
അറയിലാടിട്ടേ അരങ്ങത്താടാവൂ.
നല്ലപോലെ
പരിശീലിച്ചതേ അവതരിപ്പിക്കാവു൪൪ |
| |
അടുത്ത താളിലേക്ക് >> |