| |
പഴഞ്ചൊല്ലുകള്‍ |
| |
അകത്തു കത്തിയും പുറത്തും പത്തിയും
ഉള്ളില്‍ വെറുപ്പും
പുറമെ സ്നേഹവും കാണിക്കുന്ന സ്വഭാവം |
| |
അകലത്തെ ബന്ധുവിനേക്കാള്‍
അരികത്തെ ശത്രു നല്ലത്
അപകടം വരുമ്പോള്‍ ശത്രുവായാലും അടുത്തുള്ളവനേ
കാണുള്ളൂ |
| |
അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല
അലഞ്ഞുനടന്ന് ശീലമുള്ളവന്‍ അടങ്ങിനില്‍ക്കില്ല |
| |
അങ്ങാടിയില്‍ തേറ്റതിന്
അമ്മയോട്
വേണ്ടവരോട് പൌരുഷം കാട്ടാതെ വീട്ടുകാരോട് കയര്‍ക്കുക |
| |
അച്ഛന്‍ ആന കേറിയാല്‍ മകന്
തഴമ്പുണ്ടാകുമോ?
യോഗ്യത നേടാതെ കുടംബമഹത്വം പറഞ്ഞു നടക്കുത് വെറുതെയാണ്. |
| |
അച്ചിക്ക് കൊഞ്ചുപക്ഷം,
നായര്‍ക്ക് ഇഞ്ചിപക്ഷം
പരസ്പരം പൊരുത്തപ്പെടാത്ത ദമ്പതികള്‍ |
| |
അഞ്ചിലറിഞ്ഞില്ലെങ്കില്‍
അമ്പതിലറിയും
ചെറിയ നഷ്ടത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്ക് വലിയ നഷ്ടം വരും |
| |
അഞ്ചു വിരലും ഒരുപോലല്ല.
എല്ലാ മക്കളും
ഒരൂപോലെയാവില്ല |
| |
അടയ്ക്ക മടിയില്‍
വയ്ക്കാം,അടയ്ക്കാമരമായോലോ?
ചെറുപ്പത്തില്‍ കുട്ടികളെ നിയന്ത്രിക്കാം
മുതിര്‍ന്നാല്‍ ആവില്ല |
| |
അടുത്തു നില്‍പോന്‍ മല കാണ്‍മതില്ല.
അടുപ്പമുള്ളവരുടെ ദോഷം നമുക്ക് വലുതായി തോന്നുകയില്ല |
| |
അടിച്ചതിന്‍മേല്‍ അടിച്ചാല്‍
അമ്മിയും പറക്കും
എത്ര പ്രയാസമുള്ള കാര്യവും വീണ്ടും വീണ്ടും
ശ്രമിച്ചാല്‍ നേടാവുതേയുള്ളൂ |
| |
അടിതെറ്റിയാല്‍ ആനയും വീഴും
വലിയവനും ചുവടുപിഴച്ചാല്‍ വീഴ്ച പറ്റും |
| |
അടിയിരിക്കുന്നിടത്തു
ചെകിടു കാണിക്കരുത്.
ആപത്തില്‍ സ്വയം ചാടരുത് |
| |
അടിസ്ഥാനമുറച്ചേ
ആരൂഢമുറക്കൂ
കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും
അടിസ്ഥാനമാണ് ഉറച്ചതാക്കേണ്ടത് |
| |
അടുത്ത താളിലേക്ക് >> |