| |
മഹാത്മാഗാന്ധി
(
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
) |
| |
|
|
| |
|
എത്രയും ദരിദ്രനായ ഭാരതീയനും ഇത് തന്റെ നാടാണെന്നും അതിന്റെ നിര്‍മ്മാണത്തില്‍ തന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നും വിശ്വാസം തോന്നണം. അവിടെ താണവരെന്നും ഉയര്‍ന്നവരെന്നും രണ്ട് വിഭാഗങ്ങളുണ്ടാകുകയില്ല. എല്ലാ
സമുദായങ്ങളും തികഞ്ഞ സൌഹാര്‍ദ്ദത്തോടെ കഴിയും. എന്റെ സ്വപ്നത്തിലുള്ള ആ ഭാരതം
സൃഷ്ടിക്കാനാണ് ഞാന്‍ പരിശ്രമിക്കുന്നത്. |
| |
|
|
| |
|
ഞാനൊരു ഹിന്ദു, നിങ്ങളൊരു മുസ്ളീം,
അല്ലെങ്കില്‍ ഞാനൊരു ഗുജറാത്തി, നിങ്ങളൊരു മദ്രാസി - ഇത് നമുക്ക്
മറക്കാം. ഞാന്‍ എന്റേത് എന്ന ചിന്ത നമുക്ക് ഇന്ത്യയുടെ ദേശീയതയില്‍ അലിയിക്കാം. |
| |
|
|
| |
|
മതം എന്ന പദം ഞാന്‍ ഉപയോഗിക്കുന്നത് ഏറ്റവും വ്യാപ്തിയുള്ള അര്‍ത്ഥത്തിലാണ്. അത് ആത്മ സാക്ഷാത്ക്കാരമാകുന്നു. ആത്മജ്ഞാനമാകുന്നു. |
| |
|
|
| |
|
എല്ലാ മതങ്ങളേയും ഞാന്‍ സമബുദ്ധിയോടെ വീക്ഷിക്കുന്നു. കാരണം അവയുടെയെല്ലാം സാരം ഒന്നാണ്. |
| |
|
|
|
|
എല്ലാ മതങ്ങളും നന്‍മയിലധിഷ്ഠിതമാണ്. തിന്‍മ മതത്തിന്റേതല്ല;
മതാനുയായികളുടേതാണ് |
| |
|
|
|
|
ഈശ്വരന് ഏറ്റവും പ്രിയപ്പെട്ട ആരാധന പാവങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മലവും നിസ്വാര്‍ത്ഥവുമായ ത്യാഗമത്രെ. |
| |
|
|
|
|
മനുഷ്യ നിര്‍മ്മിത ക്ഷേത്രങ്ങളിലോ, വിഗ്രഹങ്ങളിലോ ദൈവത്തെ കാണാന്‍ കഴിയില്ല. വ്രതാനുഷ്ഠാനങ്ങള്‍ കൊണ്ടും അത് കഴിയില്ല. പ്രേമത്തില്‍കൂടി മാത്രമെ ദൈവത്തെ കാണാന്‍ കഴിയൂ. |
| |
|
|
|
|
അയിത്തം ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് മാത്രമല്ല ഓരോ ഹിന്ദുവും നശിപ്പിക്കാന്‍ ശ്രമിക്കേണ്ട പ്ളേഗ് കൂടിയാണത്. |
| |
|
|
|
|
ക്ഷേത്രങ്ങള്‍ തുറന്ന് വെച്ചതുകൊണ്ടു
മാത്രം അയിത്തം നശിക്കുമെന്ന് കരുതുന്നത് അബദ്ധമാണ്.
ആത്മാര്‍ത്ഥതയില്‍ അടിയുറച്ച സമഭാവനയൊടുകൂടി ഹൃദയക്ഷേത്രത്തില്‍
നിന്നും അയിത്തത്തെ തിരുത്തിയാല്‍ മാത്രമെ നമ്മുടെ
പ്രശ്നം സഫലമാവുകയുള്ളു. |
| |
|
|
|
|
പ്രേമത്തിന്റെ വ്യാപകവും പരിശുദ്ധവുമായ
സ്വരൂപമത്രേ അഹിംസ. എന്നാല്‍ രാഗത്തിന്റേയോ മോഹത്തിന്റേയോ
ന്ധമുണ്ടാക്കുന്ന പ്രേമം അഹിംസയാവുകയില്ല, അഹിംസയുടെ ഭാവം
ദൃശ്യപരിണാമങ്ങളിലല്ല, പ്രത്യുത അന്തഃകരണത്തിന്റെ രാഗദ്വേഷഹീനമായ
സ്ഥിതിയിലാണ് |
| |
|
അടുത്ത താളിലേക്ക് >>> |
| |
|
|