മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
സച്ചിദാനന്ദന്‍

1946 മെയ്‌ 25 ന്‌ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ്‌ ഗ്രാമത്തില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ പ്രൊഫസറായിരുന്നു. സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു കുറച്ചു കാലം. ഇപ്പോള്‍ അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഢനകാലം, ഇവനെക്കൂടി, വീടുമാറ്റം, സച്ചിദാനന്ദന്റെ കവിതകള്‍, കവി ബുദ്ധന്‍, ദേശാടനം, മലയാളം അപൂര്‍ണ്ണം തുടങ്ങിയ കാവ്യസമാഹാരങ്ങള്‍, ശക്തന്‍ തമ്പുരാന്‍ (നാടകം), ലോകകവിതകളുടെയും ഇന്ത്യന്‍ കവിതകളുടെയും 13 പരിഭാഷാ സമാഹാരങ്ങള്‍, ജനതയും കവിതയും, സംവാദങ്ങള്‍, സമീപനങ്ങള്‍, സംസ്കാരത്തിന്റെ രാഷ്ട്രീയം, സംഭാഷണങ്ങള്‍, തിരഞ്ഞെടുത്ത ലേഖനങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ (സാഹിത്യ പഠനങ്ങള്‍) തുടങ്ങിയവയാണ്‌ കൃതികള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ളീഷ്‌, റഷ്യന്‍, ജാപ്പനീസ്‌, ലാത്വിയന്‍, സെര്‍ബോ, ക്രോയേഷ്യന്‍ തുടങ്ങിയ ഭാഷകളിലും കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്ത്‌ വാല്‍മീകി കാവ്യോത്സവം (ഡല്‍ഹി- 85), ലരായെവോ കാവ്യോത്സവം (യൂഗോസ്ളാവിയ-85), ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ (യു.എസ്‌. എസ്‌.ആര്‍- 88), ഏഷ്യന്‍ കാവ്യോത്സവം (ഭോപ്പാല്‍- 88) എന്നിവയില്‍ പങ്കെടുത്തു. 1987 ല്‍ ഭോപ്പാലില്‍ നടന്ന കവിഭാരതയില്‍ മലയാളത്തെ പ്രതിനിധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (ജനതയും കവിതയും- 1984- ഗദ്യം, ഇവനെക്കൂടി- 1989- കവിത) മദ്ധ്യപ്രദേശ്‌ ഭാരത്ഭവന്റെ ശ്രീകാന്ത്‌ വര്‍മ്മ ഫെലോഷിപ്പ്‌ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു. ഘടനാവാദാനന്തര സൌന്ദര്യ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം. ഭാര്യ: ബിന്ദു, മക്കള്‍ : സരിത, സബിത.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌