മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
എസ്‌.കെ. പൊറ്റെക്കാട്‌
(1913-1982)

അതുല്യ സഞ്ചാര സാഹിത്യകാരനായ ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാട്‌ (എസ്‌.കെ. പൊറ്റക്കാട്‌) 1913 മാര്‍ച്ച്‌ 14 കോഴിക്കോടിനടുത്ത്‌ പൊറ്റക്കാട്ടു വീട്ടില്‍ ജനിച്ചു. സഞ്ചാര സാഹിത്യത്തിന്‌ പുറമെ നോവല്‍, കഥ, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളിലും പ്രശസ്തന്‍. സാംസ്കാരിക നായകനും പാര്‍ലിമെന്റ്‌ അംഗവുമായ എസ്‌.കെ. പൊറ്റക്കാട്‌ ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞഞ്ഞ്പ്പോള്‍ തന്നെ സാഹിത്യകാരനെന്ന നിലയില്‍ അറിയപ്പെട്ടു. ൧൯൩൬ ല്‍ കോഴിക്കോട്‌ നാഷണല്‍ ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകനായി. 1939 ല്‍ ബോംബേയിലേക്കു പോയി. അതിനിടയില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്തു. 1949 മുതല്‍ ലോകസഞ്ചാരം ആരംഭിച്ചു. 1962 ല്‍ 67 വരെ ലോകസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമിയില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 'യവനികയുടെ പിന്നില്‍' എന്ന കഥാസമാഹാരത്തിനും, വിഷകന്യക, എന്ന നോവലിനും മദ്രാസ്‌ ഗവര്‍മെന്റ്‌ അവാര്‍ഡു ലഭിച്ചു. 'ഒരു തെരുവിന്റെ കഥ'യ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 'ഒരു ദേശത്തിന്റെ കഥ'യ്ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ജും, ജ്ഞാനപീഠം പുരസ്കാരവും ലഭിച്ചു. കോഴിക്കോട്‌ സര്‍വ്വകലാശാല ഡി-ലിറ്റ്‌ ബിരുദം നല്‍കി ബഹുമാനിച്ചു. 1982 ആഗസ്റ്റ്‌ 6 -ന്‌ നിര്യാതനായി.

കൃതികള്‍: നാടന്‍പ്രേമം, പ്രേമശിക്ഷ, മൂടുപാടം, വിഷകന്യക, ഒരുതെരുവിന്റെ കഥ, ഒരുദേശത്തിന്റെ കഥ, കുരുമുളക്‌, നോര്‍ത്ത്‌ അവന്യൂ (നോവലുകള്‍) പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്‍പി (കവിതകള്‍) അച്ചന്‍, അമ്മയും മകനും, അള്‍ത്താര (നാടകങ്ങള്‍) പൊന്തക്കാടുകള്‍, ഗദ്യമേഖല, എന്റെ വഴിയമ്പലങ്ങള്‍, സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍ (ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും)

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌