|
സുഗതകുമാരി
1934 ല്‍ തിരവുനന്തപുരത്തു ജനിച്ച സുഗതകുമാരി ആധുനിക മലയാള കവിതാരംഗത്തെ
ശ്രദ്ധേയയായ എഴുത്തുകാരിയാണ്. പ്രശസ്ത കവിയും
സ്വതന്ത്യ്രസമരസേനാനിയുമായ ബോധേശ്വരന്റെയും, പ്രൊഫ: പി.കെ. കാര്‍ത്ത്യായനി
അമ്മയുടെയും മകളാണ്. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,
ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, വള്ളത്തോള്‍
സമ്മാനം, ഇന്ത്യാ ഗവമെന്റിന്റെ വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങിയ അനേകം
പുരസ്കാരനങ്ങള്‍ ലഭിച്ചിട്ടുണ്ട്. തളിര് മാസികയുടെ പത്രാധിപ, പ്രകൃതി
സംരക്ഷണസമിതിയുടെയും, അഭയയുടെയും സ്ഥാപക സെക്രട്ടറി, കേരള വനിതാ
കമ്മീഷന്‍ അദ്ധ്യക്ഷ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാത്രിമഴ, രാധയെവിടെ, പാതിരാപ്പുക്കള്‍, അമ്പലമണി, കാവുതീണ്ടല്ലേ, മാനവ
ഹൃദയം തുടങ്ങിയവയാണ് പ്രശസ്തകൃതികള്‍. |