|
തിരുവിതാംകൂറിന്റെ ഭരണാധിപന്‍, സംഗീതജ്ഞന്‍, ഗാനരചിയിതാവ് എന്നീ
നിലകളില്‍ പ്രശസ്തന്‍ പിതാവ്, ചങ്ങനാശ്ശേരി രാജരാജവര്‍മ്മ
വലിയകോയിത്തമ്പുരാന്‍ മാതാവ്, റാണി ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി
മാതൃഗര്‍ഭത്തില്‍ ആയിരിക്കെത്തന്നെ കിരീടവകാശിയായി തീര്‍ന്ന രാമവര്‍മ്മ
ഗര്‍ഭശ്രീമാന്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടു. രണ്ടു വയസ്സുള്ളപ്പോള്‍
മാതാവ് മരിച്ചു. 16-ാ വയസ്സില്‍ തിരുവിതാംകൂറ്‍ രാജാവായി. നാട്ടില്‍
ഇംഗ്ളീഷ് വിദ്യാഭ്യാസം നടപ്പിലാക്കുക. തമിഴിലായിരുന്ന സര്‍ക്കാര്‍
എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കുക, ഇഗ്ളീഷ് ചികിത്സാസമ്പ്രദായത്തെ
പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങള്‍ ആദ്യമായി തിരുവിതാംകൂറില്‍ പ്രാവര്‍ത്തികമാക്കി
സര്‍ക്കാര്‍ അച്ചുക്കൂടം നക്ഷത്രബംഗ്ളാവ് എന്നിവ തിരുവനന്തുപുരത്ത്
സ്ഥാപിച്ചു. മഹാരാഷ്ട്രയില്‍ നിന്ന്് ഹരിക്കഥ എന്ന കലാരൂപത്തെ
തിരുവിതാംകൂറിലേക്ക് കൊണ്ടുവന്നു. |