|
കഥാകൃത്ത്, നോവലിസ്റ്റ്,
സാംസ്കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച
തകഴി ശിവശങ്കരന്‍പ്പിള്ള 1912 ല്‍ ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു.
കുട്ടനാടിന്റെ കഥാകാരന്‍ എന്ന നിലയില്‍ വിശ്വപ്രസിദ്ധനായ തകഴി
കുട്ടനാടന്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തെ മുന്നില്‍
കണ്ടുകൊണ്ടാണ് തന്റെ സാഹിത്യ കൃതികള്‍ക്ക് ജന്‍മം നല്‍കിയത്.
തോട്ടിയുടെ മകന്‍, ചെമ്മീന്‍, കയര്‍, ഏണിപ്പടികള്‍ തുടങ്ങിയ നോവലുകള്‍
അതിപ്രശസ്തമാണ്. പത്മഭൂഷന്‍, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,
വയലാല്‍ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1999-ല്‍ തകഴി നിര്യാതനായി. |