മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
ഉള്ളൂറ്‍ എസ്‌. പരമേശ്വരയ്യര്‍
(1877-1949)

ചങ്ങനാശ്ശേരിയിലെ പെരുയില്‍ പാലൂറ്‍ ഇല്ലത്തെ ഉള്ളൂറ്‍ സുബ്രഹ്മണ്യ അയ്യരുടെയും നാവായിക്കുളം ഭഗവതി അമ്മാളുവിന്റെയും മകനായി 1877 ല്‍ ജനിച്ചു. സാഹിത്യകാരന്‍, ചരിത്രകാരന്‍, ഭാഷാ- ചരിത്രഗവേഷകന്‍, പ്രബന്ധകാരന്‍, കവി എന്നീ മേഖലകളില്‍ പ്രശോഭിച്ച വ്യക്തിയായിരുന്നു ഉള്ളൂറ്‍. ആധുനിക മലയാള കവിത്രയത്തില്‍ 'ഉജ്ജ്വല ശബ്ദാഢ്യന്‍' എറിയപ്പെടു ഉള്ളൂറ്‍, എം. എ. ബി.എല്‍. ബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം അദ്ധ്യാപകന്‍, തഹസില്‍ദാര്‍, മജിസ്ട്രേറ്റ്‌, മുന്‍സീഫ്‌, ദിവാന്‍ പേഷ്കാര്‍ ആക്ടിംഗ്‌ ചീഫ്‌ സെക്രട്ടറി, ഗവഃ അസിസ്റ്റന്റ്‌ സെക്രട്ടറി തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്‌. പുരാണ ഇതിഹാസങ്ങളിലെ പ്രസിദ്ധകഥാപാത്രങ്ങള്‍ക്ക്‌ ശക്തിയും ചൈതന്യവും നല്‍കി അവതരിപ്പിക്കുന്നതില്‍ അസാമാന്യ പാടവം പ്രകടിപ്പിച്ച ഉള്ളൂരിന്റെ 'കേരള സാഹിത്യ ചരിത്രം' എന്ന ഗ്രന്ഥം മലയാള സാഹിത്യത്തിന്‌ എന്നും മുതല്‍ക്കൂട്ടാണ്‌. പ്രധാനകൃതികള്‍ : കര്‍ണഭൂഷണം, ചിത്രശാല, പിംഗള, ചിത്രോദയം, ഭക്തിദീപിക, മംഗള മഞ്ജരി (ഖണ്ഡകാവ്യങ്ങള്‍) കേരള സാഹിത്യ ചരിത്രം (അഞ്ചുഭാഗങ്ങള്‍), അംബ (നാടകം), വിജ്ഞാന ദീപിക, താരഹാരം, മണിമഞ്ജുഷ, തരംഗിണി, കാവ്യചന്ദ്രിക, ദീപാവലി, ഹൃദയകൌമുദി, കല്‍പശാഖി, അമൃതധാര, കിരണാവലി, രത്നമാല (കവിത) തുടങ്ങിയവ.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌