മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  വൈലോപ്പിള്ളി ശ്രീധരമേനോന്‍ (1911-1985)

1911 മെയ്‌ 11-ാം തിയ്യതി എറണാകുളത്ത്‌ കലൂറ്‍ ഗ്രാമത്തില്‍ ചേരാനെല്ലൂറ്‍ കൊച്ചുക്കുട്ടന്‍ കര്‍ത്താവിന്റെയും വൈലോപ്പിള്ളിയില്‍ കളപ്പുരക്കല്‍ നാണിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. കാരപ്പറമ്പ്‌ സ്ക്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്സ്‌ ഹൈസ്ക്കൂള്‍, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എിവിടങ്ങളില്‍ പഠനം. സസ്യശാസ്ത്രത്തില്‍ ബിരുദധാരിയായ വൈലോപ്പിള്ളി 1931 മുതല്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകനായി കേരളത്തിലെ പല സ്ഥലങ്ങളിലും ജോലി നോക്കി. 1966 ല്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. 1956 ല്‍ തൃശൂറ്‍ നെല്ലങ്കര തറ്റാന്‍ വീട്ടില്‍ ഭാനുമതി അമ്മയെ വിവാഹം ചെയ്തു. മക്കള്‍ :ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ പത്തുവര്‍ഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) യുടെ ആദ്യത്തെ പ്രസിഡണ്ട്‌ ആയിരുന്നു. 1951 ലും 1959 ലും മലയാളത്തിന്റെ പ്രതിനിധിയായി ഡല്‍ഹി ഭാഷാ സമ്മേളനത്തിലും കവി സമ്മേളനത്തിലും പങ്കെടുത്തു. തൃപ്പുണിത്തുറ നിന്ന്‌ സാഹ്യിത്യ നിപുണന്‍ ബഹുമതി, സോവിയറ്റ്‌ ലാന്റ്‌ നെഹ്രു അവാര്‍ഡ്‌, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, മദ്രാസ്‌ ഗവണ്‍മെന്റെ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, ആശാന്‍ പ്രൈസ്‌, എം.പി.പോള്‍ പ്രൈസ്‌, കല്യാണികൃഷ്ണമേനോന്‍ പ്രൈസ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു. 1968--71 ല്‍ കേരള സാഹിത്യ അക്കാദമി അംഗം. 1985 ല്‍ അന്തരിച്ചു. പ്രധാനകൃതികള്‍ : കന്നിക്കൊയ്ത്‌, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍, കുന്നിമണികള്‍, വിത്തുംകൈക്കോട്ടും, ഋശ്യശൃംഗനും അലക്സാണ്ടറും, കടല്‍ക്കാക്കകള്‍, കുരുവികള്‍, കൈപ്പവല്ലരി, വിട, മകരക്കൊയ്ത്‌, മിന്നാമിന്നി, പച്ചക്കുതിര, വൈലോപ്പിള്ളിക്കവിതകള്‍, മുകുളമാല, കൃഷ്ണമൃഗങ്ങള്‍, കാവ്യലോക സ്മരണകള്‍, ചരിത്രത്തിലെ ചാരുദൃശ്യം, അന്തിചായുന്നു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌