മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
വള്ളത്തോള്‍ നാരായണ മേനോന്

വള്ളത്തോള്‍ നാരായണ മേനോന് ‍മലയാള കവി, ആധുനിക മലയാള കവിത്രയത്തിലെ ഒരാള്‍. 1878- ല്‍ ജനനം. നാട്ടെഴുത്തച്ഛന്റെ കീഴില്‍ സംസ്കൃത പഠനം കഴിഞ്ഞ്‌ മാതുലനായ രാമുണ്ണിമേനോനില്‍ നിന്ന്‌ കാവ്യനാടകങ്ങളും, വൈദ്യവും പഠിച്ചു. വിദ്യാഭ്യാസ കാലത്ത്‌ തന്നെ പദ്യരചന ആരംഭിച്ചു. 1930 -ല്‍ കുന്ദംകുളത്തിനടുത്ത്‌ വള്ളത്തോള്‍ ആരംഭിച്ച കഥകളി വിദ്യാലയമാണ്‌ കേരള കലാമണ്ഡലമായി വികസിച്ചത്‌. ചിത്രയോഗം, ബധിര വിലാപം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, അച്ഛനും മകളും, കൊച്ചു സീത, ഗണപതി തുടങ്ങിയവയാണ്‌ പ്രധാനകൃതികള്‍.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌